പാലോളിയിലെ ആൾക്കൂട്ട മർദനം: മുഖ്യപ്രതി പിടിയിൽ

ബാലുശ്ശേരി: പാലോളിയിലെ ആൾക്കൂട്ട മർദന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. എസ്.ഡി.പി.ഐ പ്രവർത്തകനായ അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) കഴിഞ്ഞദിവസം ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ഡി.വൈ.എഫ്.ഐ പാലോളി യൂനിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ കഴിഞ്ഞ മാസം 23ന് പുലർച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച കേസിലാണ് അറസ്റ്റ്. മർദനത്തിന് നേതൃത്വം നൽകുകയും തോട്ടിലെ വെള്ളത്തിൽ മുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തത് സഫീറാണെന്ന് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇതിനുശേഷം സഫീർ ഒരാഴ്ചയായി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കം ഒമ്പത് പേർ റിമാൻഡിലാണ്. ഒമ്പതുപേരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ല സെഷൻസ് കോടതി തള്ളി. ജാതിപറഞ്ഞ് അധിക്ഷേപം, വധശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - Mob lynching: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.