ബാലുശ്ശേരി: പന്ത്രണ്ടുകാരന്റെ കുട്ടി റോബോട്ട് കൗതുകമാകുന്നു. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുഞ്ഞു റോബോട്ടിനെ നിർമിച്ചത് പൂനൂർ ഇശാഅത് പബ്ലിക് സ്കൂളിലെ മുഹമ്മദ് അൻഫാസ് റഹീം എന്ന ഏഴാം ക്ലാസുകാരനാണ്.
റിമോട്ട് കൺട്രോൾഡ് കർട്ടൻ, കാർ, റഡാർ, മൈക്രോസ്കോപ്പ് തുടങ്ങിയവയും അൻഫാസ് റഹീം നിർമിച്ചിട്ടുണ്ട്. എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കുട്ടി റോബോട്ട് ചലിക്കുന്നതും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നതുമാണ്. തലയാട് പ്രവാസിയായ ചരപ്പറമ്പിൽ അബ്ദുൽ റഹീം-അഫീല ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.