മ​റീ​ന ക​ട​ൽ തീ​ര​ത്തെ ജ​ന സാ​ഗ​രം 

ബേ​പ്പൂ​ർ: ബേ​പ്പൂ​രി​ലും ചാ​ലി​യ​ത്തും ക​ട​ലി​ലും ക​ര​യി​ലും ആ​കാ​ശ​ത്തും സാ​ഹ​സി​ക​ത​യു​ടെ​യും വി​നോ​ദ​ത്തി​ന്റെ​യും ആ​സ്വാ​ദ​ന​ത്തി​ന്റെ​യും വി​സ്മ​യ വി​രു​ന്നൊ​രു​ക്കി ബേ​പ്പൂ​ര്‍ ജ​ല​മേ​ള​യു​ടെ നാ​ലാം സീ​സ​ണി​ന് ഉജ്ജ്വ​ല പ​രി​സ​മാ​പ്തി. ക​ട​ലി​ന്റെ ഓ​ള​പ്പ​ര​പ്പി​ല്‍ സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ത​ള്‍ വി​രി​ഞ്ഞ​പ്പോ​ള്‍, വ്യോ​മ​സേ​നാ ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ആ​കാ​ശ​ത്ത് ഉ​ദ്വേ​ഗ​ത്തി​ന്റെ​യും കൗ​തു​ക​ത്തി​ന്റെ​യും കാ​ഴ്ച​ക​ള്‍ നി​റ​ച്ചു. പ്ര​ദേ​ശ​ത്തെ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ശ്വാ​സംമു​ട്ടി​ച്ചു​കൊ​ണ്ട് നാ​ടി​ന്റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ ആ​ബാ​ല വൃ​ദ്ധം ജ​ന​ങ്ങ​ള്‍ക്ക് ഓ​ര്‍ത്തുവെക്കാ​വു​ന്ന മ​നോ​ഹ​ര മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​ണ് ബേ​പ്പൂ​ര്‍ ജ​ല​മേ​ള​യു​ടെ​നാ​ലാം സീ​സ​ണി​ന് കൊ​ടി​യി​റ​ങ്ങി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ജ​ല സാ​ഹ​സി​ക-​കാ​യി​ക ടൂ​റി​സ​ത്തി​ന്റെ ഭൂ​പ​ട​ത്തി​ല്‍ ബേ​പ്പൂ​ര്‍ ജ​ല​മേ​ള​യെ കൂ​ടു​ത​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു നാ​ലാം സീ​സ​ണ്‍. അ​നു​ബ​ന്ധ​മാ​യി ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര കൈ​റ്റ് ഫെ​സ്റ്റി​വ​ലും നാ​വി​ക-​തീ​ര​ദേ​ശ സം​ര​ക്ഷ​ണ സേ​ന​ക​ളു​ടെ ക​പ്പ​ൽ കാ​ഴ്ച​ക​ളും സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ച പാ​ര​മോ​ട്ട​റി​ങ്ങും, ഫ്ലൈ ​ബോ​ർ​ഡ് ഡെ​മോ​യും ആ​സ്വാ​ദ​ക​ര്‍ക്ക് പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​റും വാ​ശി​യും പ്ര​ദ​ർ​ശി​പ്പി​ച്ച ചൂ​ണ്ട​യി​ട​ൽ, വ​ല​യെ​റി​യ​ൽ, നാ​ട​ൻ വ​ള്ളം​ക​ളി, ഡി​ങ്കി ബോ​ട്ട് മ​ത്സ​ര​ങ്ങ​ളും വ​ലി​യ കൈ​യ​ടി നേ​ടി.

സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ലാ ഭ​ര​ണ നേ​തൃ​ത്വ​വും, ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലും സം​യു​ക്ത​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​പ​ന ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തു നി​ന്നും ആ​രം​ഭി​ച്ച്, സ​മാ​പ​ന വേ​ദി​യാ​യ മ​റീ​ന ക​ട​ൽ തീ​ര​ത്ത് അ​വ​സാ​നി​ച്ച വ​ര്‍ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യി​ല്‍ മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന ച​ട​ങ്ങും തു​ട​ർ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത നി​ശ​യും, ഡ്രോ​ൺ ഷോ​യും കാ​ണാ​നും കേ​ൾ​ക്കാ​നു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ബേ​പ്പൂ​രി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.  

നാ​ട​ൻ വ​ള്ളം​ക​ളി മ​ത്സ​രം

ഓളപ്പരപ്പിനെ കീറിമുറിച്ച് വള്ളംകളി മത്സരം

ബേ​പ്പൂ​ര്‍: ബ്രേ​ക്ക് വാ​ട്ട​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന നാ​ട​ന്‍വ​ള്ളം​ക​ളി മ​ത്സ​രം കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍ന്നു. ആ​ര്‍പ്പു​വി​ളി​ക​ളും മ​ന​ക്ക​രു​ത്തും കൊ​ണ്ടാ​ണ് വ​ള്ള​ക്കാ​ർ തു​ഴ​ഞ്ഞ​ത്. ഓ​ള​പ്പ​ര​പ്പി​ൽ പോ​രാ​ടാ​ൻ ഒ​മ്പ​തു ടീ​മു​ക​ൾ അ​ണി​നി​ര​ന്നു. 300 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഒ​രോ ടീ​മി​ലു​മാ​യി 12 ആ​ളു​ക​ള്‍ വീ​തം മ​ത്സ​രി​ച്ചു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചാ​ണ് എ​ല്ലാ ടീ​മു​ക​ളും മ​ട​ങ്ങി​യ​ത്. തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വും ആ​ര്‍പ്പു​വി​ളി​ക​ളും ക​ര​ഘോ​ഷ​വും വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്റെ മാ​റ്റ് കൂ​ട്ടി. കാ​ണി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സ് സ​ഹാ​യ​വും ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സി.​ഇ.​ഒ ബി​നു കു​ര്യാ​ക്കോ​സ് നാ​ട​ൻ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

Tags:    
News Summary - Beypur International Water Fair ends on a bright note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.