പോത്തിനുപകരം കാളയിറച്ചി; കൂടരഞ്ഞിയിൽ പരിശോധന

കൂ​ട​ര​ഞ്ഞി​യി​ൽ ബീ​ഫ് സ്റ്റാ​ളു​ക​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പോത്തിനുപകരം കാളയിറച്ചി; കൂടരഞ്ഞിയിൽ പരിശോധന

കൂ​ട​ര​ഞ്ഞി: ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റിദ്ധ​രി​പ്പി​ച്ച് മാം​സ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മാം​സ വി​ൽ​പന ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന. പോ​ത്തി​റ​ച്ചി​ക്ക് പ​ക​രം കാ​ള ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​യു​യ​ർ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ലെ ബി​സ്മി ബീ​ഫ് സ്റ്റാ​ളി​ലും ക​രി​ങ്കു​റ്റി​യി​ലെ എം. ​ബീ​ഫ് സ്റ്റാ​ളി​ലു​മാ​ണ് പോ​ത്തി​റ​ച്ചി​ക്ക് പ​ക​രം കാ​ള ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന സം​ഘം അ​റി​യി​ച്ചു. മാം​സ വി​ൽ​പ​ന ക​ട​ക​ളി​ൽ ഏ​ത് മാം​സം വി​ൽ​ക്കു​ന്നു​വെ​ന്ന് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

അ​ന​ധി​കൃ​ത മാം​സ, മ​ത്സ്യ വി​ൽ​പ​ന ക​ട​ക​ൾ ഒ​രാ​ഴ്ച​ക്ക​കം ക​ണ്ടെ​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ദ​ർ​ശ് ജോ​സ​ഫ് പ​റ​ഞ്ഞു. നി​യ​മ ലം​ഘ​ക​ർ​ക്കും അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​രാ​ജീ​വ​ൻ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bull meat instead of beef; Inspection at Kudaranji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.