കോഴിക്കോട്: കാറിൽ കഞ്ചാവ് കടത്തിയ ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ. നല്ലളം അരീക്കാട് ഹസനബി വില്ലയിൽ ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം അരീക്കാട് പുല്ലാനിപ്പറമ്പ് ബൈതുൽ ഹാലയിൽ ബി.എം. അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായി പറയുന്നു.
കണ്ണൂർ ഭാഗത്തുനിന്നുവന്ന കാർ നഗരത്തിൽ പല ഭാഗത്തും അപകടം വരുത്തുംവിധം വേഗത്തിലോടുന്നത് ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അസി. കമീഷണർ പി. രാജുവിെൻറ നേതൃത്വത്തിലുള്ള സംഘം വിവിധ ഭാഗങ്ങളിൽ കൈകാണിച്ചും മറ്റും നിർത്താൻ ശ്രമിച്ചിട്ടും ഫലിച്ചില്ല. സംഘമായി പിന്തുടർന്ന് മെഡി. കോളജ് പൊലീസ് സഹായത്തോടെ പിടികൂടി. പലേടത്തും വാഹനമിടിച്ചതായി പൊലീസ് പറഞ്ഞു.
ഇവർ കാസർകോട് നിന്ന് കഞ്ചാവ് വാങ്ങി വരുകയാണെന്നാണ് പ്രാഥമിക നിഗമനം. ചോദ്യംചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലെന്നും വിശദമായ ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. മെഡി. കോളജ് സി.ഐ ബെന്നി ലാലു, എസ്.ഐമാരായ രമേഷ് കുമാർ, കെ. ജ്യോതി, രാംദാസ്, പൊലീസുകാരായ ലാലിജ്, ജംഷീന, അരുൺ, രതീഷ്, രാഹുൽ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.