കോഴിക്കോട്: തൊഴിലാളികളും വ്യാപാരികളും കോർപറേഷൻ ജീവനക്കാരും ഒന്നിച്ചിറങ്ങി സെൻട്രൽ മാർക്കറ്റ് ശുചീകരിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായായിരുന്നു എല്ലാവരും ഒന്നിച്ചുള്ള വൃത്തിയാക്കൽ.
മേയർ ഡോ. ബീന ഫിലിപ്പ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിനുതന്നെ ഭീഷണി ഉയർത്തുന്നതരത്തിലുള്ള മാലിന്യങ്ങൾ ഇനി സെൻട്രൽ മാർക്കറ്റിൽ കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും മാലിന്യം കുമിഞ്ഞുകൂടാതിരിക്കാൻ ഓടകൾ തുറന്നിടണമെന്നും മേയർ നിർദേശിച്ചു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ്, സൂപ്പർവൈസർ ഷിജിൽ കുമാർ, സർക്കിൾ ഹെൽത്ത് ഇൻസ്‍പെക്ടർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.