കോഴിക്കോട്: സ്വര്‍ണമാലയെന്ന് കരുതി, ബൈക്കിലെത്തി സ്ത്രീയുടെ കഴുത്തില്‍നിന്ന് മുക്കുപണ്ടം പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണഞ്ചേരി അറയില്‍ എ.വി. അനൂപിനെയാണ് (32) പന്നിയങ്കര ഇന്‍സ്പെക്ടര്‍ അനില്‍കുമാറും എസ്.ഐ സുഭാഷ് ചന്ദ്രനുമടങ്ങുന്ന അന്വേഷണസംഘം പിടികൂടിയത്. പന്തീരാങ്കാവ് പൊലീസിലും ഫറോക്കിലും ഇയാൾക്കെതിരെ കേസുണ്ട്.
കഴിഞ്ഞ 19ന് മാനാരി സ്വദേശിയായ സ്ത്രീ നടന്നുവരുന്നതിടെ മാല പിടിച്ചുപറിക്കുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. മാനാരിയിലെ മോഷണത്തിന് ശേഷമാണ് ഫറോക്കില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടു. തൊട്ടടുത്ത ദിവസം പന്തീരാങ്കാവ് സ്റ്റേഷന് പരിധിയിലും മാല മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ വിതരണ ഏജന്‍സിയുടെ ജീവനക്കാരനായിരുന്ന പ്രതിക്ക് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിച്ച് കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ കളിക്കിടെ പരിചയപ്പെട്ടവര്‍ സഹായിച്ചതോടെ നഷ്ടപ്പെട്ട പണം കൂടി തിരിച്ചുപിടിക്കാമെന്ന് തീരുമാനിച്ച് വീണ്ടും കളിച്ചു. എന്നാല്‍, വായ്പ വാങ്ങിയ പണവും നഷ്ടമായി.
ഒന്നര ലക്ഷം രൂപയോളം ഓണ്‍ലൈന്‍ കളിയിലൂടെ നഷ്ടമായെന്നാണ് അനൂപ് മൊഴി നല്കി. വായ്പ നല്‍കിയവര്‍ക്ക് പണം തിരിച്ചുലഭിക്കാതായതോടെ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു. ഇതോടെ മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിനീഷ്, പത്മരാജൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രമേശ്, രഞ്ജിഷ്, രജീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.