കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് സ്വകാര്യ ബസുകളിലെ യാത്ര ഇളവിന്റെ മാനദണ്ഡം കുറച്ച് സർക്കാർ ഉത്തരവ്. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവർക്ക് ഇളവ് ആനുകൂല്യം ലഭിക്കും. നിലവിൽ 45 ശതമാനമായിരുന്നു മാനദണ്ഡം. സംസ്ഥാനത്തെ സർക്കാർ ബസുകളിൽ 40 ശതമാനമായി നിശ്ചയിച്ചിരുന്നു. ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്ക് ഈ ആനുകൂല്യം സർക്കാർ ബസുകളിൽ ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിലേത് വിവേചനപരമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. പല സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ ഈ ഇളവ് നൽകിയിരുന്നില്ല. സർക്കാർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന യാത്രാ ഇളവിന് സമാനമായി സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ആണ് പുതിയ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.