കരിങ്ങാറ്റി കനാൽ പാലം നിർമാണം തുടങ്ങി

ചേ​നോ​ളി ക​രി​ങ്ങാ​റ്റി പാ​ലം നി​ർ​മാ​ണം

കരിങ്ങാറ്റി കനാൽ പാലം നിർമാണം തുടങ്ങി

പേ​രാ​മ്പ്ര: മു​ൻ എം.​പി കെ. ​മു​ര​ളീ​ധ​ര​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചി​രു​ന്ന 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ചേ​നോ​ളി ക​രി​ങ്ങാ​റ്റി ക​നാ​ൽ പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി.

മ​റു​ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡ് നിർമിച്ചാ​ൽ എ​ളു​പ്പ​ത്തി​ൽ ക​നാ​ൽ റോ​ഡി​ൽ​നി​ന്ന് ക​ൽ​പ​ത്തൂ​ർ വാ​യ​ന​ശാ​ല​യി​ൽ എ​ത്താ​ൻ സാ​ധി​ക്കും.

ക​നാ​ലി​ന്റെ മ​റു​ഭാ​ഗ​ത്ത് അം​ഗ​ൻ​വാ​ടി, ക​രി​ങ്ങാ​റ്റി ക്ഷേ​ത്രം എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഉ​ത്സ​വ​കാ​ല​ത്ത് അ​മ്പ​ല​ത്തി​ലേ​ക്ക് വ​രു​ന്ന വി​വി​ധ വ​ര​വു​ക​ൾ​ക്കും ഈ ​പാ​ലം വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

പാ​ല​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച കെ. ​മു​ര​ളീ​ധ​ര​നെ രാ​ജീ​വ് ര​ത്ന കൂ​ട്ടാ​യ്മ ചേ​നോ​ളി അ​ഭി​ന​ന്ദി​ച്ചു. ര​ഞ്ജി​ത്ത് തു​മ്പ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ര​ളി മാ​ഞ്ചേ​രി, ശ്രീ​ലേ​ഷ് ന​ങ്ങാ​റ​ത്ത്, ദീ​പേ​ഷ് തു​മ്പ​ക്ക​ണ്ടി, ജി​തേ​ഷ് തൊ​ട്ടാ​ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

News Summary - Construction of Karingati Canal Bridge has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.