കുറ്റ്യാടി: വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ തൊട്ടിൽപാലം ആശ്വാസിയിൽ നാശനഷ്ടം. വീടുകൾക്ക് മരം വീണ് കേടുപറ്റി. കാർഷിക വിളകളും വ്യാപകമായി നശിച്ചു. വൈദ്യുതി ലൈനുകൾ തകർന്ന് ചില ഭാഗങ്ങൾ ഇരുട്ടിലായി. തൊട്ടിൽപാലം -കുണ്ടുതോട് റോഡിൽ മരങ്ങളും വൈദ്യുതി ലൈനും കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.
പടിക്കലക്കണ്ടി കുമാരൻ മാസ്റ്റർ, അജിത്ത് നടക്കൽ, യു.കെ. അജ്മൽ, കച്ചേരിത്തറ അശോകൻ മാസ്റ്റർ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി. ഇതിൽ അജിത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നു.
മാമി പൂവുള്ളതിൽ, മമ്മു ഉത്താർകണ്ടി, ശമീം ഉപ്പാലക്കണ്ടി, അശോകൻ കച്ചേരിത്തറ, അശോകൻ കോയിറ്റിക്കണ്ടി, ശരീഫ ഉപ്പാലക്കണ്ടി, ഉണ്ണികൃഷ്ണൻ ആയടത്തിൽ, രവി തലായി, ആമിന പഠിപ്പുരക്കൽ, ഉമ്മു പഠിപ്പുരക്കൽ, അനീഷ് മാവന്നൂർ, ദേവി, ഗിരീഷ് കളപ്പൊയിൽ എന്നിവരുടെ വീട്ടുപറമ്പുകളിലെ മരങ്ങൾ കടപുഴകി. ഏതാനും നിമിഷങ്ങൾ മാത്രം നിലനിന്ന കാറ്റിൽ നാട്ടുകാർ ഭീതിയിലായി. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, കൃഷി, വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.