നല്ലളം: പാടം സ്റ്റോപ്പിനു സമീപം കരിയാലത്ത് പറമ്പ് ആയിഷാസിൽ പി. റിയാസിന്റെ മകൻ മുഹമ്മദ് ബിലാലിന് (എട്ട്) നായ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. നായ്ക്കളുടെ വട്ടംചുറ്റിയുള്ള ആക്രമണത്തിൽ തലയിലും ശരീരത്തിന്റെ മറ്റുഭാഗത്തുമാണ് പരിക്കേറ്റത്. സ്കൂളിൽനിന്ന് വന്നശേഷം വൈകീട്ട് വീടിന്റെ പരിസരത്ത് സൈക്കിൾ ഓടിക്കുമ്പോഴാണ് നായ്ക്കളുടെ കൂട്ട ആക്രമണത്തിന് വിധേയമായത്.
തെരുവുനായ് പ്രശ്നത്തിൽ കോർപറേഷൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാൾ ആവശ്യപ്പെട്ടു. പാടം സ്റ്റോപ്പിനു സമീപം തമ്പടിച്ചിട്ടുള്ള തെരുവുനായ്ക്കൾ വഴിയാത്രക്കാരെ കൂട്ടംചേർന്ന് ആക്രമിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.