‘എന്റെ മോൻ അത് ചെയ്യില്ല സാർ’ ഷോർട്ട് ഫിലിമിൽ നിന്നുള്ള രംഗം

'എന്റെ മോൻ അത് ചെയ്യില്ല സാർ' ഷോർട്ട്ഫിലിം പ്രദർശനോദ്ഘാടനം

കോഴിക്കോട്: ലഹരിക്കെതിരെ കോഴിക്കോട് സിറ്റി പോലീസും കോൺഫെഡറേഷൻ റസിഡൻസ് അസോസിയേഷൻസ് ചേവായൂരും സംയുക്തമായി ഒരുക്കിയ ഷോർട്ട് ഫിലിം 'എന്റെ മോൻ അത് ചെയ്യില്ല സാർ' പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ലഹരിമുക്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി സമൂഹം കൈകോർക്കണമെന്നും മ​ന്ത്രി പറഞ്ഞു.

കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നിർവഹിച്ചു. ലഹരി എവിടെ നിന്നാണ് വരുന്നത് എന്നറിയാതെ എങ്ങനെ പോരാട്ടം നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പി.എം. ഫയാസ്( ക്രസന്റ് ഫുട്ബാൾ അക്കാദമി), എ.എസ്.ഐ മിനി (ഇൻറർനാഷനൽ ഗോൾഡ് മെഡൽ ജേതാവ് പഞ്ചഗുസ്തി), ധനീഷ് എം.സി (ചേവായൂർ പൊലീസ്, നാഷണൽ വെള്ളി മെഡൽ ജേതാവ് പഞ്ചഗുസ്തി), എം.ആർ. രമ്യ (ചേവായൂർ പൊലീസ്, ജീവകാരുണ്യ പ്രവർത്തനം) എന്നിവർക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരങ്ങൾ നൽകി.

'എന്റെ മോൻ അത് ചെയ്യില്ല സാർ' ഷോർട്ട് ഫിലിം പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു

 

വാർഡ് കൗൺസിലർമാരായ ടി.കെ. ചന്ദ്രൻ, ഫെനിഷ കെ. സന്തോഷ്, അസി. പൊലീസ് കമീഷണർ കെ. സുദർശൻ, ഗായിക സിബല്ല സദാനന്ദൻ, എസ്.എച്ച്.ഒ ​കെ.കെ. ബിജു, അഡ്വ. കെ. പുഷ്പാംഗദൻ, പി.എസ്.എം പ്രസിഡന്റ് ഗണേഷ് ഉള്ളൂർ, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.പി. റഷീദ് അലി തുടങ്ങിയവർ സംസാരിച്ചു. ഷോർട്ട് ഫിലിം സംവിധായകൻ സി. പ്രദീഷ് കുമാർ സ്വാഗതവും വി.ആർ. സത്യേന്ദ്രനാഥ് നന്ദിയും പറഞ്ഞു.

തുടർന്ന് ഗായകരായ ഷാജഹാൻ, അമീർ അമ്മോത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി. സി. പ്രദീഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ കാമറ ശശി കാവുംമന്ദമാണ് നിർവഹിച്ചത്. പി.എച്ച് താഹയാണ് നിർമാണം. അസി. കമീഷണർ കെ. സുദർശൻ, എം.എം. മഠത്തിൽ, അടിമാലി രാജൻ, നിദിന്യ തുടങ്ങിയവർ വേഷമിടുന്നു.

കൈതപ്രത്തിന്റെതാണ് ഗാനം. സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ് എന്നിവരാണ് ഗാനാലാപനം.

Tags:    
News Summary - 'ente mon ath cheyyilla sir' Malayalam Short Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.