കോഴിക്കോട്: കെട്ടിട ബലക്ഷയം പരിഹരിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്. ഒക്ടോബർ 31നകം ഒഴിയാനാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ബസ്സ്റ്റാൻഡിനകത്തെ അഞ്ച് കിയോസ്കുകൾ ഒഴിയണം. വ്യാപാരസമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സും ഈ ഘട്ടത്തിൽ ഒഴിയണം. ബലപ്പെടുത്തൽ പ്രവൃത്തി അവസാനിക്കുന്നതുവരെ മാറണം എന്നാണ് നോട്ടീസിൽ പറയുന്നത്.
മദ്രാസ് ഐ.െഎ.ടിയുടെ കെട്ടിടപരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാൻഡും കടകളും ഒഴിപ്പിക്കുന്നത്. ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് സർക്കാറിന് മദ്രാസ് െഎ.ഐ.ടി നൽകിയ റിപ്പോർട്ട്. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ മാവൂർ േറാഡ് മൊഫ്യൂസിൽ സ്റ്റാൻഡിലേക്കും മാനാഞ്ചിറയിലേക്കും മാറ്റും. ഐ.ഐ.ടി റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷമാണ് ബസ്സ്റ്റാൻഡ് ഒഴിപ്പിക്കൽ നടപടി ഉണ്ടാവുക. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.