കോഴിക്കോട്: കുടുംബത്തെ രാത്രി കെ.എസ്.ആർ.ടി.സി ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. മൂടാടി സ്വദേശികളായ കെ.വി. ഫാത്തിമ, സുബൈദ, ഷാഹുൽ എന്നിവരെയാണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ താമരശ്ശേരിയിൽ കണ്ടക്ടർ ഇറക്കിവിട്ടത്.
പുട്ടപർത്തിയിലെ സായി ആശുപത്രിയിൽ ഫാത്തിമയുടെ ഓപറേഷനായി പോവുകയായിരുന്നു കുടുംബം. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ രണ്ട് വാക്സിനും ചെയ്തോ എന്ന് മാത്രമാണ് ചോദിച്ചെതന്നും ബസ് താമരശ്ശേരിയിൽ എത്താറായപ്പോൾ ആർ.ടി.പി.സി.ആർ ഫലം കണ്ടക്ടർ ആവശ്യപ്പെടുകയും പിന്നീട് ഇറക്കിവിടുകയുമാണുണ്ടായതെന്ന് കുടുംബം പറഞ്ഞു.
എന്നാൽ, കഴിഞ്ഞദിവസം കുട്ട വഴി തുടങ്ങിയ സർവിസാണെന്നും ആർ.ടി.പി.സി.ആർ ഇല്ലാത്തവരെ കുട്ട ചെക്പോസ്റ്റിൽനിന്ന് കടത്തിവിടുന്നില്ലെന്നും കണ്ടക്ടർ പറഞ്ഞു. കുടുംബം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.