നിപ ബാധിച്ച്​ മരിച്ച ഹാഷിമിന്‍റെ മൃതദേഹം കണ്ണംപറമ്പ്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനി​ൽ​ ഖബറടക്കാൻ കൊണ്ടുപോകുന്നു -ഫോ​ട്ടോ: കെ. വിശ്വജിത്ത്​ (ഫയൽ ചിത്രം)

നിപ ബാധിച്ച്​ മരിച്ച ഹാഷിമിന്‍റെ കുടുംബത്തിന്​ സഹായം

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച വ​യ്യോ​ളി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന്​ അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ചി​കി​ത്സക്ക്​ ന​ല്‍കി​യ 2,42,603 രൂ​പ ക​ഴി​ച്ച് ബാ​ക്കി തു​ക നൽകും. മ​ന്ത്രി​സ​ഭ യോ​ഗത്തിന്‍റേതാണ്​ തീരുമാനം.

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ കാ​സ​ർ​കോ​ട്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ ക​ണ്‍സ​ള്‍ട്ട​ന്‍റ്​ ത​സ്തി​ക വീ​തം സൃ​ഷ്ടി​ക്കും. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണി​ത്.

Tags:    
News Summary - Financial assistance to the family of Hashim, who died of Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.