നന്മണ്ട: കാലങ്ങളായി തരിശായിക്കിടക്കുന്ന ഭൂമിയിൽ നെൽകൃഷിക്കൊരുങ്ങുകയാണ് സർക്കാർ ജീവനക്കാരൻ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ പുനത്തിൽ അബ്ബാസാണ് തരിശു ഭൂമിയെ ഹരിതാഭമാക്കി മാറ്റാൻ ഇറങ്ങിയത്.
ഭക്ഷ്യസുരക്ഷ കർഷകെൻറ മാത്രം ഉത്തരവാദിത്തമല്ലെന്നും സർക്കാർ ജീവനക്കാരും ഒന്നടങ്കം കാർഷികവൃത്തിയിലേക്ക് തിരിച്ചുവരണമെന്നും അബ്ബാസ് പറയുന്നു. കൃഷിയും കാർഷിക രീതിയും തിരിച്ചുവരവിെൻറ പാതയിലായിരിക്കുമ്പോഴാണ് ഈ എൻജിനീയർ കരനെൽകൃഷിയിൽ സജീവമാകുന്നത്.
ചീക്കിലോട് റോഡിലുള്ള കെ.പി. സുധാകരെൻറ അയ്യപ്പൻകണ്ടി പറമ്പും സ്വന്തം ഭൂമിയിലുമായാണ് കൃഷി. അയ്യപ്പൻകണ്ടി പറമ്പിലെ രണ്ട് ഏക്കറിലാണ് രക്തശാലി ഇനത്തിൽപ്പെട്ട നെൽവിത്ത് വിതച്ചത്. വീട്ടുപറമ്പിലാവട്ടെ പച്ചക്കറി കൃഷിയുമുണ്ട്.
84ലും കൃഷിയിൽ വ്യാപൃതനായ പിതാവ് പുനത്തിൽ മൂസയിൽനിന്ന് കിട്ടിയ നാട്ടറിവുകളും ഈ സർക്കാർ ഉദ്യോഗസ്ഥനെ കാർഷികവൃത്തിയിലേക്ക് ചുവടുറപ്പിക്കാൻ സഹായിച്ചു.
സന്തതസഹചാരിയായ രത്നാകരൻ മടവൻകണ്ടിയുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും അബ്ബാസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.