ജില്ലയില്‍ കോവിഡ് പരിശോധന നാലുലക്ഷം പിന്നിട്ടു

കോഴിക്കോട്​: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധനകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ നാലു ലക്ഷം പിന്നിട്ടു.

ഒക്ടോബര്‍ ആറുവരെ 4,03,863 കോവിഡ് പരിശോധനകളാണ് നടത്തിയത്.13 ദിവസംകൊണ്ട് ലക്ഷംപേരെ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 1,88,190 ആൻറിജന്‍ പരിശോധനകളും 14,813 ട്രൂനാറ്റ് പരിശോധനകളും 91,255 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി. 47 ആൻറിബോഡി പരിശോധനകളും നടത്തി. സ്വകാര്യ ലാബുകളില്‍ 1,09,558 പരിശോധനകൾ നടത്തി. ജില്ലയിലെ ഇതുവരെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 6.11 ശതമാനമാണ്.

ക്ലസ്​റ്ററുകള്‍, ക്രിട്ടിക്കല്‍ ക​െണ്ടയ്​ന്‍മെൻറ്​ സോണുകൾ, മത്സ്യമാര്‍ക്കറ്റ്, ഹാര്‍ബറുകൾ, പാളയം, തീരദേശ മേഖലയിലെ വാര്‍ഡുകള്‍, പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പരിശോധന നടത്തിവരുന്നത്. ജില്ലയിലെ 17 ക്ലസ്​റ്ററുകളിലും പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ബേപ്പൂര്‍ ക്ലസ്​റ്ററിലാണ് കൂടുതല്‍ പേരെ പരിശോധനക്ക്​ വിധേയരാക്കിയത്.

720 പേരാണ് ഇവിടെ കോവിഡ് പരിശോധിച്ചത്. വടകരയില്‍ 375, കടലുണ്ടി 256, ഒളവണ്ണ 223 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

ചൊവ്വാഴ്​ച 8,833 സ്രവ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. 4,01,035 എണ്ണത്തി​െൻറ ഫലം ലഭിച്ചു.

ഇതില്‍ 3,77,259 എണ്ണം നെഗറ്റിവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 2,828 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Tags:    
News Summary - Four Lakh Covid 19 Cases crossed in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.