കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിതേടി നടത്തുന്ന സമരത്തിൽനിന്ന് കോരിച്ചൊരിയുന്ന മഴയിലും പിന്മാറാതെ ഹർഷിന. മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ 51ാം ദിവസമായ 11ന് കലക്ടറേറ്റിനു മുന്നിൽ ഉപവസിക്കാൻ സമരസമിതി തീരുമാനിച്ചു.
രാവിലെ 10 മുതലാണ് ഉപവാസം. ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ഹർഷിന തുടരുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. കൺവീനർ മുസ്തഫ പാലാഴി, എം.ടി. സേതുമാധവൻ, എ. ഹമീദ് മൗലവി, എം.വി. അബ്ദുല്ലത്തീഫ്, ഷൗക്കത്ത് വിരിപ്പിൽ, മനോജ് മേലാർപൊയിൽ, അൻഷാദ് മണക്കടവ്, ബാബു കുനിയിൽ, റാഷിദ് പടനിലം, കെ.കെ. ഹർഷിന, തൗഹീദ അൻവർ, റെയ്ഹാന കല്ലുരുട്ടി, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.