കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇറക്കുമതി നികുതി ഈടാക്കുന്നതായി പരാതി. രാജ്യത്ത് പാർട്സുകൾ ഇറക്കുമതി ചെയ്ത് കമ്പനികൾ കൂട്ടിയോജിപ്പിച്ച് നിർമിക്കുന്ന സ്കൂട്ടറുകൾക്കാണ് ഇറക്കുമതി വാഹനത്തിെൻറ നികുതി അടക്കാൻ ചില ആർ.ടി.ഒമാർ നിർബന്ധിക്കുന്നതായി കമ്പനി ഡീലർമാർ പറയുന്നത്. പാർട്സുകൾക്ക് വാഹന നികുതിത്തുക ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ആർ.ടി.ഒമാർ 2200 രൂപ വാഹന പരിവാറിൽ ഓൺലൈനിൽ അടപ്പിക്കാൻ നിർബന്ധിക്കുന്നതെന്നാണ് ഡീലർമാർ പറയുന്നത്.
ആർ.ടി.ഒ ഓഫിസിൽനിന്നും കിട്ടുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് നികുതി തുകയായ 2200 രൂപ അടക്കേണ്ടത്. നികുതി തുക അടച്ചാൽ മാത്രമേ വാഹനങ്ങൾക്ക് നമ്പർ അനുവദിച്ച് കിട്ടുന്നുള്ളൂവത്രേ. നികുതി അടക്കാതിരുന്നാൽ വാഹനങ്ങളുടെ ആർ.സി വാഹന ഉടമക്ക് നൽകാതെ പിടിച്ചുവെക്കുന്നതായും ഡീലർമാർ പറയുന്നു.
എന്നാൽ, ഇങ്ങനെയൊരു ഇറക്കുമതി നികുതിയെ പറ്റി അറിവില്ലെന്ന് കോഴിക്കോട് ആർ.ടി. ഒ മോഹൻദാസ് പറഞ്ഞു. ചില ഡീലർമാർ വാഹന ഉടമകളിൽനിന്ന് നികുതിയുടെ പേരിൽ അന്യായമായി തുക ഈടാക്കുകയാണെന്നാണ് സ്കൂട്ടർ വാങ്ങുന്നവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.