കോഴിക്കോട്: കോര്‍പറേഷൻതല അന്വേഷണത്തിൽ 35 കെട്ടിടങ്ങളില്കൂടി ക്രമക്കേട് നടന്നതായി കണ്ടെത്തി. കോര്പറേഷന് നിയോഗിച്ച ഉദ്യോഗസ്ഥ സംഘമാണ് പ്രാഥമിക അന്വേഷണത്തില്‍ അനധികൃതമായി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുവരെ 25 ജീവനക്കാരില്‍നിന്ന് തെളിവെടുപ്പ് നടത്തി.
വ്യാപാര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങള്‍ക്കുള്ള അനുമതി, ഓഫിസ് പ്രവര്‍ത്തനം എന്നിവയെല്ലാം വിശദമായി പരിശോധിച്ചുവരുന്നു. ഡോംഗിള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്താനായി സൈബര്‍ വിങ്ങിന്റെ സഹായവും തേടും. നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് തുടരുമെന്നും മേയര്‍ പറഞ്ഞു. എല്ലാ പുതിയ കെട്ടിടങ്ങൾക്കും നമ്പർ നൽകിയത് വിശദമായി പരിശോധിക്കാനായുള്ള കോർപറേഷന്റെ ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സൂപ്രണ്ട് മഞ്ജു റാണിയുടെ നേതൃത്വത്തിൽ ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.