കോഴിക്കോട്: ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മുളകുപൊടിവിതറി വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. മോഷണം നടന്ന വീടിന് സമീപത്ത്, വലിയങ്ങാടിയിെല ഓയിൽ മില്ലിൽ കവർച്ചയും തൊട്ടടുത്തുള്ള അരിക്കടയിൽ കവർച്ചശ്രമവും നടന്നിരുന്നു. മൂന്നിടത്തെയും കവർച്ചക്ക് പിന്നിൽ ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓടുപൊളിച്ച് സി.വി.ആർ ഓയിൽ ഇൻഡസ്ട്രീസിൽ കടന്ന മോഷ്ടാവ് മേശയിൽ നിന്ന് 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലുമാണ് കവർന്നത്. മൂഴിക്കൽ സ്വദേശി സി.വി. റാഫിയുടേതാണ് ഈ സ്ഥാപനം. ഇവിടത്തെ സി.സി.ടി.വി കാമറയടക്കം തകർത്ത മോഷ്ടാവ് ഇരുസ്ഥാപനങ്ങളെയും വേർതിരിക്കുന്ന ഗ്രില്ല് തകർത്താണ് ഇ.കെ. മൊയ്തീൻ േകായ ആൻഡ് സൺസ് എന്ന അരിക്കടയിൽ കയറിയത്. എന്നാൽ, ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവ് തകർത്ത സി.സി.ടി.വി കാമറയുെട ഡി.വി.ആർ പരിശോധിച്ചപ്പോൾ ലഭിച്ച പ്രതിയുടെ
വ്യക്തതയില്ലാത്ത ദൃശ്യം മോഷ്ടാവുമായി മൽപിടിത്തമുണ്ടായ, കവർച്ച നടന്ന വീട്ടിലെ സ്ത്രീയെ പൊലീസ് കാണിച്ചപ്പോൾ സമാന വസ്ത്രം ധരിച്ചയാളാണ് വീട്ടിലെത്തിയതെന്ന് ഉറപ്പായിട്ടുണ്ട്. മാത്രമല്ല, കവർച്ച നടന്ന വീടിനുള്ളിലേക്ക് മോഷ്ടാവ് ആദ്യം കയറാൻ ശ്രമിച്ചതും ഓയിൽ മില്ലിൽ കയറിയപോലെ ഓടുപൊളിച്ചുെകാണ്ടായിരുന്നു. മച്ചുള്ളതിനാൽ ഈ ശ്രമം പാളിയതോെടയാണ് വീടിെൻറ ജനലഴി മുറിച്ചത്. മോഷ്ടാവ് വീട്ടിൽ വിതറിയ മുളകുപൊടി ഓയിൽ മില്ലിൽ നിന്നെടുത്തതാണ് എന്നതിനുള്ള സൂചനകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് രണ്ടിടത്തെയും കവർച്ചക്കുപിന്നിൽ ഒരാളാണെന്ന സംശയം ബലപ്പെട്ടത്. എന്നാൽ, ദൃശ്യത്തിൽ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കവർച്ച നടന്ന പ്രദേശത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിക്കുന്നുണ്ട്. അതിനിടെ, ഗണ്ണി സ്ട്രീറ്റിലെ അഞ്ച് സി.സി.ടി.വി കാമറകളിൽ മൂന്നെണ്ണവും പ്രവർത്തനരഹിതമായത് ഈ നിലക്കുള്ള അന്വേഷണത്തിനും വെല്ലുവിളിയായി. സ്ഥിരമായി കവര്ച്ച നടത്തുന്ന സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചയോടെ ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഷാൾ ഉപയോഗിച്ച്, തുറക്കാനാവാത്ത വിധം കെട്ടിയശേഷം മകൾ ആയിഷയുടെ മുറിയിലെത്തുകയായിരുന്നു. ആയിഷയുമായുള്ള പിടിവലിക്കിടെയാണ് മുളകുപൊടിയെറിഞ്ഞതും ഒരുപവെൻറ ബ്രേസ്ലറ്റ് കൈക്കലാക്കിയതും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ടൗൺ എസ്.ഐ സി. ഷൈജു പറഞ്ഞു.
വലിയങ്ങാടി മേഖലയിൽ മൂന്നുമാസത്തിനിടെ 15 മോഷണം
കോഴിക്കോട്: വലിയങ്ങാടി മേഖല കവർച്ചക്കാരുടെ സ്ഥിരം താവളമാവുന്നു. മൂന്നുമാസത്തിനിടെ പതിനഞ്ചോളം മോഷണമാണ് ഈ പ്രദേശങ്ങളിലുണ്ടായത്. ഒന്നിൽപോലും പ്രതികളെ ഇതുവെര പിടികൂടാനുമായിട്ടില്ല. വലിയങ്ങാടിയിലെ കടകളുടെ പൂട്ട് തകർക്കുന്നത് പതിവായതോടെ രാത്രി മുഴുവൻ പൊലീസ് കാവൽ വേണമെന്ന ആവശ്യവുമായി വ്യാപാരികളും രംഗത്തുവന്നിട്ടുണ്ട്. വലിയങ്ങാടിയിലെ ബഷീർ ട്രേഡേഴ്സിൽനിന്ന് 25,000 രൂപയും സമീപത്തെ പള്ളിപ്പുറം ബ്രദേഴ്സിൽനിന്ന് 5,000 രൂപയും കവർന്നത് ഒരുമിച്ചാണ്. പള്ളിപ്പുറം ബ്രദേഴ്സിനുള്ളിലെ സി.സി.ടി.വി കാമറ മറച്ചുെവച്ച മോഷ്ടാവ്, മോണിറ്റർ കത്തിച്ചുകളയുകയും ഡി.വി.ആർ ഉൗരിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. െതാട്ടുമുമ്പ് ഇവിടത്തെ മറ്റ് എട്ട് കടകളുടെ പൂട്ടും മോഷ്ടാക്കൾ വിവിധ സമയങ്ങളിലായി തകർത്തു. കഴിഞ്ഞ ദിവസം നടന്ന കവർച്ചശ്രമം ഇതിന്റെ തുടർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.