കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സെപ്തംബർ 21ന് രാവിലെ ഏഴ് മുതൽ ഡാം ഷട്ടർ ഉയർത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.
കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവർ ജാഗ്രത പുലർത്തണം. പുഴയിൽ 100 സെൻറി മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ഡാമിലെ വെള്ളത്തിെൻറ അളവ് 755.41 മീറ്ററിലെത്തി. ഡാമിെൻറ ആകെ ജലസംഭരണശേഷി 758.038 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.