നാദാപുരം: കടമേരി ആക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാം പ്രതിയും കഴിഞ്ഞദിവസം അറസ്റ്റിലായ ക്രിമിനൽ തലവൻ ചാണ്ടി ഷമീമിെൻറ വലംകൈയുമായ കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിൽ അന്വേഷണസംഘം എത്തി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൽപിടിത്തത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം സി.ഐ ഫായിസ് അലി, എ.എസ്.ഐ മനോജ്, വി.വി. ഷാജി, സുധീഷ് വള്ള്യാട്, പ്രദീപൻ, എം.എസ്.പിയിലെ അശ്വന്ത് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കണ്ണൂരിലെ വിവിധ സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. നേരത്തെ ഗുണ്ടാനേതാവ് ഷമീം ഉൾപ്പെടെ രണ്ടുപേർ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. മയക്കുമരുന്ന് കടത്ത് സംഭവത്തിലെ സാമ്പത്തികതർക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ബുധനാഴ്ചയാണ് എട്ടംഗ ക്രിമിനൽ സംഘം കടമേരിയിൽ എത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതി പാറേമ്മൽ നിയാസിെൻറ വീട്ടിൽ വെച്ച് ചർച്ച നടക്കുന്നതിനിടെ പരസ്പരം ഏറ്റുമുട്ടുകയും സ്ഥലത്തെത്തിയ നാട്ടുകാരെയടക്കം മർദിച്ച് പരിക്കേൽപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.