കൊടിയത്തൂർ: പഞ്ചായത്തിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിെൻറ ആശങ്കയിൽ നാട്ടുകാർ നിൽക്കെ ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് വിഖായ വിങ്. തെനങ്ങാപറമ്പ് വാളേപാറ ജബ്ബാറിെൻറ ഭാര്യ നഫീസയാണ് (49) കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ പുലർച്ച മരണപ്പെട്ടത്.
കിഡ്നി സംബന്ധമായ രോഗങ്ങൾക്കും മറ്റും ചികിത്സയിലായിരുന്ന ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ മൃതദേഹം മറവുചെയ്യാൻ മുള്ളൻമട ജുമാമസ്ജിദ് ഖബർസ്ഥാനിൽ സൗകര്യമൊരുക്കുകയും കോവിഡ് പ്രോട്ടോകോൾ പ്രകാരം വിഖായ വിങ്ങിെൻറ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്യുകയും മയ്യിത്ത് നമസ്കാരം നിർവഹിക്കുകയും പള്ളിയും പരിസരവും ഖബർസ്ഥാനും അണുവിമുക്തമാക്കുകയും ചെയ്തു.
വിഖായ ജില്ല റെസ്ക്യൂ ടീം ക്യാപ്റ്റൻ അഷ്റഫ് ഓമശ്ശേരി, ഷഫീഖ് കായലം, മയ്യിത്ത് പരിപാലന ടീം ജില്ല കോഡിനേറ്റർ ഗഫൂർ മുണ്ടുപാറ, റെസ്ക്യൂ ടീം വൈസ് ക്യാപ്റ്റൻ ഇഖ്ബാൽ വെസ്റ്റ് കൊടിയത്തൂർ, എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സെക്രട്ടറി ഷാഫി ചുള്ളിക്കാപറമ്പ്, ക്ലസ്റ്റർ വിഖായ സെക്രട്ടറി നിഷാദ് ചുള്ളിക്കാപറമ്പ്, ശാഖ സെക്രട്ടറി അർഷാദ്, മിദ്ലാജ് ചുള്ളിക്കാപറമ്പ്, വി.പി റാഷിദ് എന്നിവർ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല പ്രസിഡൻറ് മുസ്തഫ അസ്ഹരി പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.