കൊടുവള്ളി: ചെറിയ കുട്ടിയെങ്കിലും അഞ്ജനക്ക് കുട്ടിക്കളിയല്ല കാട കൃഷി.പഠനത്തോടൊപ്പം നല്ലൊരു വരുമാനമാർഗമായി കണ്ട് വീട്ടിലൊരുക്കിയ കാട കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ്. മടവൂർ എ.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഞ്ജന.
കോവിഡ് കാലത്ത് അതിജീവനത്തിെൻറ ഭാഗമായി ഒരു ചെറിയ കുടുംബത്തിന് നിത്യ വരുമാനം ഉദ്ദേശിച്ചായിരുന്നു അഞ്ജനയുടെ വീട്ടുകാർ കാട കൃഷി ആരംഭിച്ചത്. കൃഷികളോട് താൽപര്യമുള്ള അഞ്ജനയും പിതാവിനൊപ്പം കാടപരിപാലനത്തിൽ സഹായിയായി. അഞ്ജന തന്നെ കാട കൃഷിയുടെ അറിവുകൾ സ്വായത്തമാക്കി മേൽനോട്ടക്കാരിയായി മാറി.
തുടക്കത്തിൽ ചെറിയ നഷ്ടം ഉണ്ടായെങ്കിലും ഇപ്പോൾ നല്ലൊരു വരുമാനമാർഗമാണ്. കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. കുട്ടികളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ മടവൂർ എ .യു.പി സ്കൂൾ നടത്തുന്ന 'എെൻറ കൃഷി വീട്' പദ്ധതിയിലൂടെ എല്ലാ പ്രോത്സാഹനവും നൽകുന്നുമുണ്ട്. വീട്ടിൽ 200 കാടകളാണ് നിലവിലുള്ളത്. ദിവസം 250 രൂപയുടെ കാട മുട്ടകൾ വിൽക്കും. ആവശ്യക്കാർ വർധിച്ചതോടെ ആവശ്യമായ മുട്ടകൾ നൽകാൻ കഴിയാത്ത വിഷമത്തിലാണ് വീട്ടുകാർ. വീട്ടിൽ 200 കാടകളാണ് നിലവിലുള്ളത്.
45 ദിവസമാവുമ്പോൾ മുട്ടയിട്ട് തുടങ്ങും.ആവശ്യത്തിനുള്ള വെള്ളം,തീറ്റ തുടങ്ങിയ പരിപാലനം അഞ്ജന തന്നെയാണ് ചെയ്യുന്നത്.ദിവസം 250 രൂപയുടെ കാട മുട്ടകൾ വിൽക്കും.
ശാസ്ത്രീയമായ കൂട്, കുടിക്കാനുള്ള വെള്ളം, കൃത്യമായ പരിപാലനം തുടങ്ങിയവ ശ്രദ്ധിച്ചാൽ വീട്ടുകാർക്ക് സ്ഥിരവരുമാനം നൽകുമെന്ന് അഞ്ജന നമ്മെ ഓർമപ്പെടുത്തുന്നത്. മടവൂർ രാംപൊയിൽ വെള്ളനച്ചാലിൽ വിനയകുമാറിെൻറ മകളാണ് അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.