കൂടത്തായി കൊല; എതിർ വിസ്താര അപേക്ഷയിൽ തിങ്കളാഴ്ച വിധി

കോ​ഴി​ക്കോ​ട്: കൂടത്തായി കൂട്ടക്കൊലയിൽ പെട്ട ആറു കേസുകളും മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ വ്യാഴാഴ്ച പരിഗണിച്ചു. സിലിയുടേതുൾപ്പെടെ അഞ്ചു കേസുകൾ ജൂ​ലൈ ഒന്നിനും റോയ് തോമസ് വധക്കേസ് ഈ മാസം 12നും കോടതി പരിഗണിക്കും.

റോയി വധക്കേസിൽ സാക്ഷികളെ ​ എതിർ വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ നൽകിയ അപേക്ഷ കോടതി വിധി പറയാനായി 12ന് മാറ്റി. സിലി വധക്കേസിൽ സ്വർണാഭരണങ്ങൾ

വിട്ടുകിട്ടാനായി ജോളി, സിലിയുടെ മകൻ ആബേൽ എന്നിവർ ബോധിപ്പിച്ച ഹരജികളിൽ പ്രോസിക്യൂഷൻ തടസ്സവാദ ഹരജികൾ ഫയൽ ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ജൂൺ 19 മുതൽ ജൂലൈ 13 വരെ സാക്ഷികളുടെ ​ക്രോസ് വിസ്താരം നടത്താനാണ് ധാരണ.

ജോളിയെ കുറ്റവിമുക്തയാക്കണമെന്ന അപേക്ഷ കീഴ്കോടതി തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നിലവിലുള്ളതിനാൽ എതിർ വിസ്താരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒന്നാം പ്രതിയുടെ അഭിഭാഷകൻ എതിർ വിസ്താരം നേരത്തേ നടത്താതിരുന്നത്.

ഒന്നാം പ്രതി ജോളിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ചുവെന്ന കേസിൽ ​ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. താമരശ്ശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയുടെ പരിഗണിനക്കെത്തിയത്. 

Tags:    
News Summary - koodathayi murder- court verdict on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.