ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികാ'ഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സിനിമാതാരം നൗഷാദ് ഇബ്രാഹിം സംസാരിക്കുന്നു

ചനിയേരി മാപ്പിള എൽ.പി. സ്കൂൾ നൂറാം വാർഷികാഘോഷം

കൊയിലാണ്ടി: രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ.പി. സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപിക പി. ഹസീബ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പ്രതിസന്ധികളിൽ അകപ്പെടുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ പിന്തുണ നൽകി സ്വയം പര്യാപ്തമാക്കി വളർത്തിയെടുക്കണമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ സിനിമാതാരം നൗഷാദ് ഇബ്രാഹിം പറഞ്ഞു.

എൽ.എസ്.എസ് നേടിയ എ.ബി അദ്നാൻ, മുഹമ്മദ് റിസ് വാൻ, എസ്.ആർ ആദ്യ, അയൻരാജ് എന്നീ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നൗഷാദ് ഇബ്രാഹിം നിർവഹിച്ചു. വാർഡ് കൗൺസിലർ കേളോത്ത് വത്സരാജ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ. സുധാകരൻ, ടി.വി. ആലി, വി.കെ. മുകുന്ദൻ, എൻ.കെ. അബ്ദുൽ റൗഫ് മുൻ പ്രധാന അധ്യാപകൻ എൻ.എം. നാരായണൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.സി. ഷബീർ, വി.എം. സിറാജ്, സ്കൂൾ മാനേജർ പി. അബ്ദുൽ അസീസ്, കെ.കെ. ഷുക്കൂർ മാസ്റ്റർ, സിദ്ദിഖ് വെട്ടിപ്പാണ്ടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലറും സംഘാടക സമിതി ചെയർപേഴ്സണമായ സി. പ്രഭ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ

പി വി. മുസ്തഫ നന്ദിയും പറഞ്ഞു. അങ്കണവാടി, സ്കൂൾ. നഴ്സറി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി രക്ഷിതാക്കൾക്ക് നടത്തിയ ഫുഡ് ഫെസ്റ്റിൽ വിജയികളായ മുഹ്സിന അജ്മൽ,

റസ്ലാന, ജസ്ന ഫിറോസ് എന്നിവർക്കും, പേരിടൽ മൽസരത്തിൽ വിജയിയായ ജസ്ന ഫിറോസിനും നഴ്‌സറി, കെ.ജി, എൽ.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . ശനിയാഴ്ച നടന്ന വിദ്യാഭ്യാസ സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.പി സത്യൻ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രഫസർ നവാസ് മന്നൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ബിന്ദു പിലാക്കാട്ട്, ടി.കെ. ഷീന, സി. പ്രഭ ടീച്ചർ , പ്രധാന അധ്യാപകരായ സി. ഗോപകുമാർ, എം മോഹൻ കുമാർ , എം രാമകൃഷ്ണൻ വി എൻ ബാബുരാജ്, സി എം ഹംസ തുടങ്ങിയവർ സംസാരിച്ചു പി.ടി.എ പ്രസിഡന്റ് എം.സി. ഷബീർ സ്വാഗതവും പ്രധാന അധ്യാപിക പി. ഹസീബ നന്ദിയും പറഞ്ഞു.

Tags:    
News Summary - Chanieri Mappila LP School 100th Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-02-15 04:04 GMT