കൊയിലാണ്ടി: ലക്ഷങ്ങൾ മുടക്കി ദേശീയപാതയോരത്ത് പണിത വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനാഥമായി കിടക്കുന്നതായി നാട്ടുകാരുടെ പരാതി. ചെങ്ങാട്ടുകാവ് മേൽപാലത്തിന് കീഴിലും ചേമഞ്ചേരി ദേശീയ പാതയോരത്തുമാണ് ഇത്തരത്തിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വിശ്രമ കേന്ദങ്ങൾ വഴിയാ ധാരമായി കിടക്കുന്നത്.
ദേശീയപാതയിലെ ദീർഘദൂര സഞ്ചാരികളായ യാത്രക്കാർക്ക് വിശ്രമിക്കാനും അമ്മമാർക്ക് മക്കളെ മുലയൂട്ടുവാനുമെല്ലാം ലക്ഷ്യം വെച്ചായിരുന്നു ഇവ പണിതത്. മനോഹരമായി നിർമിച്ച ഈ കെട്ടിടങ്ങൾ പക്ഷേ ഇതുവരെയും തുറന്നു പ്രവർത്തിച്ചിട്ടില്ല. ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രം പ്ലാസ്റ്റിക് മാലിന്യ നിക്ഷേപകേന്ദ്രമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
രാത്രികാലത്ത് ദൂരെ നിന്നെത്തുന്ന സാമൂഹിക വിരുദ്ധരും റെയിൽപാളത്തിന് സമീപത്തെ ഈ വിശ്രമകേന്ദ്രം താവളമാക്കുന്നു. ദേശീയപാതയുടെ ഭാഗമായി ആർ.ബി.ഡി.സി പണിത് നൽകിയ മേൽപാലത്തിന് കീഴിലെ ഈ കെട്ടിടം യാത്രക്കാർക്ക് പുറത്തു നിന്ന് നോക്കിയാൽ കണ്ടെത്താൻ പ്രയാസമാണ്. പാലത്തിന് സമീപത്ത് വെച്ച് ദേശീയപാത മേലൂർ ഭാഗത്തേക്ക് തിരിഞ്ഞു പോവുന്നതിനാൽ ഭാവിയിലും ഈ കെട്ടിടം പ്രയോജനപ്പെടാൻ സാധ്യതയിെല്ലന്ന് നാട്ടുകാർ പറയുന്നു. ഇതിനു പകരം ഭവനരഹിതരായവർക്ക് വീട് പണിത് നൽകിയിരുന്നങ്കിൽ ഏറെ ഉപകരിക്കപ്പെടുമായിരുന്നുവെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
കെട്ടിടം പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആലോചിക്കാതെയാണ് നിർമിച്ചതെന്നും നാട്ടുകാർ പറഞ്ഞു. സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിനു നൽകി വരുമാനമുണ്ടാക്കാനാണ് ഗ്രാമപഞ്ചായത്തുകളുടെ തീരുമാനമെങ്കിലും അക്കാര്യത്തിലും വ്യക്തമായ തീരുമാനം ആയിട്ടിെല്ലന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.