കോഴിക്കോട്: കേന്ദ്ര ബജറ്റിൽ കോഴിക്കോടിന് വീണ്ടും നിരാശ. റെയിൽവേ ബജറ്റിലടക്കം ഒന്നും അനുവദിക്കാതെ മലബാറിനെയും കോഴിക്കോടിനെയും കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നാണ് ആരോപണം. ബജറ്റ് പ്രസംഗത്തിലൊന്നും ജില്ലയിലെ പദ്ധതികളെക്കുറിച്ച് പറയുന്നില്ല.
വർഷങ്ങളായി കാത്തിരിക്കുന്ന എയിംസ് ഇത്തവണയും സംസ്ഥാനത്തിനില്ല. കിനാലൂരിൽ സ്ഥലം അനുവദിക്കാെമന്ന് സംസ്ഥാന സർക്കാറും എം.കെ. രാഘവൻ എം.പിയും പലവട്ടം കേന്ദ്രത്തെ അറിയിച്ചിരുന്നു. ബജറ്റിൽ ഒരു സംസ്ഥാനത്തിനും എയിംസ് പ്രഖ്യാപിച്ചിട്ടില്ല. വൈറോളജി ലാബ്, ചാലിയത്തെ യുദ്ധക്കപ്പൽ രൂപകൽപന കേന്ദ്രമായ നിർദേശിന് തുക നീക്കിവെക്കൽ, റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നീ ആവശ്യങ്ങളെല്ലാം കേന്ദ്രം പരിഗണിച്ചില്ല.
കോഴിക്കോട് റെയിൽവേ സ്റ്റേഷെൻറ വികസനത്തിനായി കൂടുതൽ തുക അനുവദിച്ചിട്ടില്ലെന്ന് എം.െക. രാഘവൻ എം.പി പറഞ്ഞു. ബംഗളൂരുവിലേക്ക് ജനശതാബ്ദി, ഇൻറർസിറ്റി ട്രെയിനുകളിലൊന്ന് വേണമെന്ന ആവശ്യവും തള്ളിയ അവസ്ഥയിലാണ്. ജില്ലയിൽ നിപ രോഗബാധ പടർന്നതിനു പിന്നാലെ വൈേറാളജി ലാബ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഐ.ഐ.എം, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങൾക്കും പ്രേത്യകമായി തുകയില്ല.
സംസ്ഥാന സർക്കാറിനു പിന്നാലെ കേന്ദ്രവും വ്യാപാരികളെ വഞ്ചിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. അതേസമയം, ബജറ്റ് പൊതുവേ സ്വാഗതാർഹമാണെങ്കിലും റെയിൽവേക്ക് പ്രത്യേക ബജറ്റ് ഇല്ലാത്തത് ഒരു പോരായ്മയായി തുടരുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷെൻറയും ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷെൻറയും മലബാർ ഡെവലപ്മെൻറ് കൗൺസിലിെൻറയും സംയുക്ത ഓൺലൈൻ അവലോകന യോഗം വിലയിരുത്തി.
റെയിൽവേ വികസനത്തിന് ഭീമമായ തുക വകയിരുത്തിയതും കൊച്ചി മെട്രോ റെയിലിെൻറ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ അനുവദിച്ചതും യോഗം സ്വാഗതം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള ബജറ്റ് വികസനോന്മുഖമാണെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.വി. ഹസീബ് അഹമ്മദ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് സഹായമേകുന്നതാണ് ബജറ്റെന്ന് കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.