കോഴിക്കോട്: കക്കയത്ത് കെ.എസ്.ഇ.ബി പവർ ഹൗസിന്റെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത 1.6 ഹെക്ടർ ഭൂമിക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഉടമകളായ അഞ്ച് കുടുംബങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂരാച്ചുണ്ട് വില്ലേജിൽ കക്കയം മലവാരത്തിൽ താമസിക്കുന്ന പുവ്വത്തിങ്കൽ പ്രജീഷ്, ലീല കൂവപ്പൊയിൽ, മാത്യു കുറുമുട്ടത്ത്, ത്രേസ്യാമ്മ പൂവ്വത്തിങ്കൽ, ജോസ് കുറുമുട്ടത്ത് എന്നിവർക്കാണ് ഭൂമി നഷ്ടമായത്. ഏറ്റെടുത്ത സമയത്ത് വനംവകുപ്പ് സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ചതിനാൽ കെ.എസ്.ഇ.ബി നഷ്ടപരിഹാരം വനം വകുപ്പിനെ ഏൽപിക്കുകയായിരുന്നു.
ശേഷം 2018ൽ വനംവകുപ്പ് അതിൽനിന്ന് പിന്മാറിയെങ്കിലും കെ.എസ്.ഇ.ബി തുടർനടപടികൾക്ക് തയാറായില്ല. നിരവധി പരിശ്രമങ്ങൾക്കൊടുവിൽ കെ.എസ്.ഇ.ബി വനം വകുപ്പിന് കൊടുത്തുകൊണ്ടിരുന്ന ലീസ് റെന്റ് റദ്ദാക്കിയെങ്കിലും നഷ്ടപരിഹാരം നൽകണമെങ്കിൽ 2005 മുതലുള്ള ഭൂമിയുടെ നികുതി അടക്കാൻ കെ.എസ്.ഇ.ബി ഭൂവുടമകളോട് ആവശ്യപ്പെട്ടു. എന്നാൽ, കെ.എസ്.ഇ.ബിയുടെ കൈവശമുള്ള സമയത്തെ നികുതി ഉടമകൾക്ക് അടക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ തങ്ങൾ ആശങ്കയിലായെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.