പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ൽ സ​പ്പോ​ർ​ട്ട്​ ഡാം ​പ​ണി​യു​ന്ന ഭാ​ഗം

സപ്പോർട്ട് ഡാം നിർമാണം; പെരുവണ്ണാമൂഴി അണക്കെട്ട് സന്ദർശനം നിയന്ത്രണം തുടരുന്നു

കുറ്റ്യാടി: സപ്പോർട്ട് ഡാം നിർമാണം കാരണം പെരുവണ്ണാമൂഴി അണക്കെട്ടിന്റെ മുകളിൽ കയറുന്നതിന് സന്ദർശകർക്ക് നിയന്ത്രണം തുടരുന്നു. മഴക്കുമുമ്പ് ആരംഭിച്ച നിർമാണം നിർത്തിവെച്ചിട്ടും മുകളിലേക്കു പ്രവേശിപ്പിക്കുന്നില്ല. അണക്കെട്ടിന്റെ മുൻഭാഗത്തുള്ള കാഴ്ചകൾ മാത്രമാണ് വീക്ഷിക്കാൻ കഴിയുക.

മുകളിൽ കയറിയാൽ മാത്രമേ റിസർവോയറുൾപ്പെടെ മുഴുവൻ ദൃശ്യഭംഗിയും ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഡാമിന്റെ ഇടതുവശത്ത് സപ്പോർട്ട് ഡാമിന് കുഴിയെടുത്തപ്പോൾ ഡാമിന് ഇടതുവശത്തെ വഴിയടക്കം ഇടിഞ്ഞുതാഴ്ന്നിരുന്നു.

ഇതിലേ മുകളിലേക്കു പോകുമ്പോൾ തെന്നിവീഴാൻ സാധ്യതയുള്ളതിനാലാണ് പ്രവേശനം വിലക്കിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, ബോട്ടിങ്ങിനു പോകുന്നവർക്ക് ഡാമിന്റെ റിസർവോയറിന്റെ മുഴുവൻ ഭാഗവും കാണാൻ കഴിയുകയും ചെയ്യും. മറ്റൊരു വഴിയിലൂടെയാണ് അവരെ വിടുന്നത്.

 

Tags:    
News Summary - Construction of Support Dam-Visits to Peruvannamoozhi Dam remain restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.