കുറ്റ്യാടി: 20 കോടിയിലേറെ കോടി രൂപ സ്വീകരിച്ച് ജ്വല്ലറി പൂട്ടിയിട്ട് നിക്ഷേപകരെ വഞ്ചിച്ച കേസിൽ അറസ്റ്റിലായ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ കുളരത്താഴ വി.പി. സബീറിെൻറ (42) ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കുറ്റ്യാടി എസ്.ബി.െഎ, കെ.ഡി.സി ബാങ്ക്, പഞ്ചാബ് നാഷനൻ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്ന് അന്വേഷണം നടത്തുന്ന കുറ്റ്യാടി സി.െഎ ടി.ടി. ഫർഷാദ് അറിയിച്ചു. കടപൂട്ടി സീൽ ചെയ്തിട്ടില്ലെങ്കിലും പൊലീസ് കാവൽ തുടരുകയാണ്. പയ്യോളി ശാഖ പൂട്ടി സീൽ ചെയ്തിട്ടുണ്ട്. കല്ലാച്ചി ശാഖയും പൂട്ടിക്കിടപ്പാണ്. കഴിഞ്ഞ 29ന് അറസ്റ്റ് ചെയ്ത സബീറിനെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യുമെന്ന് സി.െഎ പറഞ്ഞു.
സ്ഥാപനത്തിെൻറ ഡയറക്ടർമാർ, പാർട്ണർമാർ എന്നിങ്ങനെ വിശദമായ വിവരങ്ങൾ ലഭിക്കണം. വാങ്ങിയ വൻതുകൾ എങ്ങോട്ട് നീക്കി തുടങ്ങിയ കാര്യങ്ങൾ അറിയണം. ഇയാളുടെ വീട് അറസ്റ്റിലായ ദിവസംതന്നെ റെയ്ഡ് ചെയ്തിരുന്നെങ്കിലും അവിടെനിന്ന് പണമോ സ്വർണമോ ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.
കാസർകോട് ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായത് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ആളുകളാണെങ്കിൽ േഗാൾഡ് പാലസ് ജ്വല്ലറിയിൽ നിക്ഷേപിച്ചവരിൽ കൂടുതലും സാധാരണക്കാരാണെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. കുറ്റ്യാടിയിൽ മാത്രം ബുധനാഴ്ച 230 പരാതികൾ ലഭിച്ചു. ഇത് ആകെ എട്ടു കോടി രൂപ വിലവരുന്ന 13 കിലോ സ്വർണത്തിെൻറ നിക്ഷേപമായാണ് കണക്കാക്കുന്നത്. പയ്യോളി, കല്ലാച്ചി ജ്വല്ലറികളിൽ േവറെയും ഉണ്ടാവും. അതിനിടെ, നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായ ചർച്ച നടത്തി. കേസിെൻറ അവസാനം വരെ ഇരകളോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. റൂറൽ എസ്.പിയെ വിളിച്ച് കേസ്അന്വേഷണത്തിെൻറ പുരോഗതി വിലയിരുത്തി. വളരെ ഗൗരവമായ രീതിയിലും പൂർണമായ തെളിവുകൾ േശഖരിച്ചുമാണ് അന്വേഷണം നീങ്ങുന്നതെന്നും എസ്.പി അറിയിച്ചു. പ്രാദേശിക സി.പി.എം ഭാരവാഹികളും ജില്ല സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നു.
ജ്വല്ലറി തട്ടിപ്പ്: ഉള്ളതെല്ലാം നഷ്ടപ്പെട്ട് നഫീസ
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് അറിഞ്ഞതോടെ പെരിങ്ങത്തൂർ സ്വദേശി നഫീസ ഉള്ളതെല്ലാം നഷ്ടപ്പെട്ടതിെൻറ വേദനയിലാണ്. സ്വർണമെല്ലാം വിറ്റുകിട്ടിയ മുഴുവൻ സംഖ്യയും കല്ലാച്ചിയിലെ ജ്വല്ലറിയിൽ നിക്ഷേപിച്ചതാണ്.
അവസാന ഗഡുവായ പതിനായിരം രൂപ കൊടുത്തത് കഴിഞ്ഞ മാസം 25ന്. രോഗിയായ ഇവർ മാസാന്തം മരുന്നു വാങ്ങാൻ എെന്തങ്കിലും സ്ഥിരവരുമാനം ലഭിക്കുമെന്ന ആശ്വാസത്തിലാണ് ഇത്രയും തുക അടച്ചത്. ഇവരുടെ മകളുടെ പതിനയ്യായിരവും കൂട്ടത്തിലുണ്ട്. നേരേത്ത തവണകളായി പണം അടച്ച് കുട്ടിക്ക് ചെയിൻ വാങ്ങിയിരുന്നു. ആ വിശ്വാസത്തിൽ മകൾ ഉമ്മയെ പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയായിരുന്നു.
ഉമ്മയുടെ പണം പോയതോടെ മകളും പ്രയാസത്തിലാണ്. കല്ലാച്ചി ശാഖയിലെ ജീവനക്കാരിയാണ് ഗഡുക്കളായി തുക ശേഖരിച്ചത്. ഇനി ഗഡുക്കളായി സ്വീകരിക്കുന്ന പരിപാടി നിർത്തുകയാണെന്ന് കലക്ഷൻ ഏജൻറ് സൂചിപ്പിച്ചിരുന്നത്രെ. ജ്വല്ലറി പൊട്ടിയ വിവരം അറിഞ്ഞതോടെ ഏജൻറ് കൈമലർത്തുകയാണ്. അവരുടെ കാൽലക്ഷവും ജ്വല്ലറിയിലാണെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.