മാവൂർ തയ്യിൽ ഹംസ ഹാജി നിര്യാതനായി

മാവൂർ: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു. ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു.

കേരള ബിൽഡിങ് ഓണേയ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡൻ്റുമായിരുന്നു. ഭാര്യ: സുബൈദ മണക്കടവ്. മക്കൾ: പരേതനായ മൻസൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്ന, ബിൽക്കീസ്. മരുമക്കൾ: സലീന കൂളിമാട്, ബജില കുന്ദമംഗലം, അബ്ദുള്ള കരുവമ്പൊയിൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ) ജമാൽ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ). മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നിന് മാവൂർ ടൗൺ പള്ളിയിലും നാലിന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും.

Tags:    
News Summary - Mavoor Tayil Hamza Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.