കോഴിക്കോട്: നഗരം ഹൃദയത്തിലേറ്റിയ അനശ്വരഗായകൻ വിട പറഞ്ഞ് വെള്ളിയാഴ്ച 40 വർഷം തികയുന്നു. മുഹമ്മദ് റഫിയെന്ന് കേട്ടാൽ എല്ലാം മറക്കുന്ന കോഴിക്കോട്ട് അദ്ദേഹത്തിെൻറ ഓർമ ദിനത്തിൽ തന്നെ പെരുന്നാൾ വരുന്ന ഇന്ന് നിരവധിപരിപാടികൾ നടത്താൻ കഴിഞ്ഞ കൊല്ലം തന്നെ തീരുമാനിച്ചെങ്കിലും കോവിഡ് ആശങ്കയുടെ കാലത്ത് എല്ലാം നഷ്ടമായി. മുഹമ്മദ് റഫിക്ക് കോഴിക്കോട്ട് നിത്യ സ്മാരകം എന്ന വർഷങ്ങൾ പഴക്കമുള്ള ആവശ്യം യാഥാർഥ്യമാകാത്ത പോലെ മറ്റൊരു നഷ്ടം കൂടി.
റഫിയുടെ 39 ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ടൗൺ ഹാളിലും ടാഗോർ ഹാളിലും കഴിഞ്ഞ കൊല്ലവും റഫി നൈറ്റുകളിൽ ആയിരങ്ങളാണ് പെങ്കടുത്തത്. നിറഞ്ഞ് കവിഞ്ഞ സദസ്സിന് മുന്നിൽ രണ്ടിടത്തുമായി മൊത്തം അറുപതിലേറെ റഫി ഹിറ്റുകൾ പെയ്തിറങ്ങി. നഗരത്തിന് പുറത്ത് ജില്ലയുടെ പല ഭാഗങ്ങളിലും റഫി നൈറ്റുകൾ നടക്കാറുണ്ട്. റഫിയുടെ ‘ചൗദ്വീ കാ ചാന്ദി’ ന് 60 വയസ്സ് തികയുന്ന ദിവസം കൂടിയാണ് 2020.
1980 ജൂലൈ 31ന് മുംബൈയിൽ വിടപറഞ്ഞത് മുതൽ പ്രിയഗായകനായി മുടക്കമില്ലാതെ ഹാളുകളിലും പീടികമുകളിലും തട്ടിൻപുറങ്ങളിലുമെല്ലാം പാട്ട്കൂട്ടായ്മകൾ നടത്തിവരുന്ന കോഴിക്കോട്ട്, ആദ്യമായി അദ്ദേഹത്തിെൻറ അനുഗ്രഹീത ഈണങ്ങൾ വീടുകളിലും സാമൂഹമാധ്യമങ്ങളിലുമായി ഒതുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.