പണംവെച്ച് ശീട്ടുകളിച്ച ഏഴ് അംഗ സംഘം പിടിയിൽ

മുക്കം: മുക്കത്ത് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഏഴ് അംഗ സംഘം മുക്കം പൊലീസി​െൻറ പിടിയിലായി. ഇവരിൽനിന്ന് 25,000 രൂപയും പിടിച്ചെടുത്തു.

ചിക്കൻ ബഷീർ എന്ന പേരിൽ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിൽ മുക്കം ഓടത്തെരുവിൽ ആളൊഴിഞ്ഞ വീട്ടിൽ ശീട്ടുകളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അബ്​ദുൽ കരീം, അബ്​ദുൽ അസീസ്, ചിന്മയൻ, ജാഫർ, സി.പി. സുബൈർ, അസി എന്നിവരെയാണ് മുക്കം പൊലീസ്​ പിടികൂടിയത്.

കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മുക്കത്തും പരിസരപ്രദേശങ്ങളിലും നിരവധി മേഖലകൾ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചെങ്കിലും ആളൊഴിഞ്ഞ വീടുകളും പറമ്പുകളും കേന്ദ്രീകരിച്ച്​ ശീട്ടുകളി സംഘം വിലസുകയാണ്.

രാത്രി എട്ടു മണിയോടെ രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ മുക്കം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ്​ സംഘത്തെ പിടികൂടിയത്.

പ്രതികൾക്കെതിരെ ലോക്​ഡൗൺ നിയമലംഘനത്തിനും പണംവെച്ച്​ ശീട്ടുകളിച്ചതിനുമാണ്​ കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

മുക്കം എസ്.ഐ കെ. ഷാജിദി​െൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ അബ്​ദുറഹ്മാൻ, സലീം മുട്ടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ലിനേഷ്, ഷെഫീഖ് നീലിയാനിക്കൽ, എം. സുരേഷ്, ബിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.