മുക്കം: യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൂട്ടായ ബോധവത്കരണം അനിവാര്യമാണെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. 'ഇസ്ലാം ആശയസംവാദത്തിെന്റ സൗഹൃദ നാളുകൾ' എന്ന തലവാചകത്തിൽ ജമാഅത്തെ ഇസ്ലാമി കാമ്പയിനോടനുബന്ധിച്ച് മുക്കത്ത് നടന്ന മാധ്യമപ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളിൽ വരുന്നത് അപ്പാടെ വിഴുങ്ങി, മാനുഷിക-ധാർമിക-നൈതിക മൂല്യങ്ങളെ നിഷേധിക്കുന്ന തലമുറ വളർന്നുവരുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് എ.പി. നസീം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി. ശാക്കിർ വിഷയാവതരണം നടത്തി.
മലയോര മേഖലയിലെ ദൃശ്യ, ഓൺലൈൻ, അച്ചടി മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ പങ്കെടുത്ത സംഗമത്തിൽ ഇസ്ലാമോഫോബിയ, ജമാഅത്തെ ഇസ്ലാമി, മാധ്യമസംസ്കാരം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ആശയ സംവാദം നടന്നു. മാധ്യമം സ്പെഷൽ കറസ്പോണ്ടൻറ് ഉമർ പുതിയോട്ടിൽ, എ.പി മുരളീധരൻ (മാതൃഭൂമി), ഫസൽ ബാബു (ദീപിക), മുഹമ്മദ് കക്കാട് (ചന്ദ്രിക), മജീദ് പുളിക്കൽ, എൻ. ശശികുമാർ (എെൻറ മുക്കം), അഫീഫ എടക്കണ്ടി, മുനീർ താന്നിക്കണ്ടി, വിനോദ് നിസരി (സി.ടി.വി), അമീൻ പാഴൂർ (മാവൂർ മീഡിയ), ഫൈസൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
വഹാബ് കളരിക്കൽ, ശാഫി കോട്ടയിൽ, ഇ.എൻ. അബ്ദുറസാഖ്, ഫൈസൽ പുതുക്കുടി, സാലിം ജിറോഡ്, ഉണ്ണിച്ചേക്കു മുട്ടേത്ത്, അംജദ് ഖാൻ, റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല, രാജീവ് സ്മാർട്ട്, സലാം മാവൂർ, നുഹ്മാൻ, മുഹമ്മദ് റാഷിദ് എന്നിവർ സംബന്ധിച്ചു. മീഡിയ സെക്രട്ടറി ടി.കെ. ജുമാൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡൻറ് പി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ബഷീർ പാലത്ത്, അസീസ് തോട്ടത്തിൽ, ആലിക്കുഞ്ഞി, ഇ.കെ. അൻവർ, ശാഹിദ് നെല്ലിക്കാപറമ്പ്, മുജീബ് വല്ലത്തായ്പാറ, പി.കെ. ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.