മുക്കം: വിഷു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ മലയോരമേഖലയിൽ പടക്ക വിപണി സജീവമാകുന്നു. കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി പതിനഞ്ചോളം പുതിയ ഐറ്റങ്ങളും ഫാമിലി പാക്കറ്റുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്. നാല് ഭാഗത്തുനിന്നും മയിലിനെപോലെ കത്തുന്ന മെഗാ പീകോക്ക്, ഡാൻസിങ് അംബ്രല്ല, അൾട്ട പുൾട്ട, കഥകളി, ഓൾഡ് ഈസ് ഗോൾഡ്, ടോപ് ഗൺ, ഹെലികോപ്റ്റർ, ഡ്രോൺ തുടങ്ങിയ പതിനഞ്ചിലധികം പുതിയ ഐറ്റങ്ങളുമായാണ് ഇത്തവണ വിപണി കീഴടക്കാനായി ഒരുങ്ങുന്നതെന്ന് പടക്കവിപണിയിൽ ഏറെവർഷത്തെ പാരമ്പര്യമുള്ള മുത്തേരിയിലെ എലഗന്റ് ഫയർ വർക്സിലെ ഉടമകൾ പറയുന്നു.
അപകടരഹിതമായ പടക്കങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. വ്യത്യസ്തതരത്തിലുള്ള സ്കൈ ഷോട്ടുകളും മേശപ്പൂത്തിരികളും കുഞ്ഞുകുട്ടികൾക്കുവരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പൂത്തിരികളും വിപണിയിൽ എത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
വിഷുവിന്റെ തിരക്ക് മുൻകൂട്ടി കണ്ട് നേരത്തേതന്നെ പടക്കങ്ങൾ വാങ്ങാൻ നിരവധി ഉപഭോക്താക്കൾ ഷോപ്പുകളിൽ എത്തുന്നുണ്ട്. നൂറുകണക്കിന് ഇനങ്ങളുള്ളപ്പോൾ ഏതൊക്കെ എടുക്കണം, ബജറ്റ് എന്താകും എന്ന ടെൻഷൻ ഒഴിവാക്കാൻ പടക്കക്കടകളിൽ ഫാമിലി പാക്കുകളും ലഭ്യമാണ്. 2675 രൂപയുടെ 35 ഇനങ്ങളുള്ള ഫാമിലി പാക്ക് ഓഫർ വിലയിലും നൽകുന്നുണ്ട്. വിഷു അടുക്കുന്നതോടെ ഇത്തവണ കച്ചവടം കൂടുതൽ സജീവമാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.