മുക്കം: മുക്കം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. കഴിഞ്ഞ തവണ 180 രൂപ മുതല്‍ ബിൽ വന്ന പലര്‍ക്കും ഇത്തവണ 700ഉം ആയിരവുമൊക്കെയായി നാലും അഞ്ചും ഇരട്ടി വര്‍ധിച്ചാണ് വന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ അഞ്ചു വരെ മുക്കം സെക്ഷനില്‍ വൈദ്യുതി മുടക്കമായതിനാൽ ഡിജിറ്റല്‍ മീറ്ററില്‍ യൂനിറ്റ് ഉപയോഗം എത്രയാണെന്ന് തെളിഞ്ഞിരുന്നില്ല.
അതുകൊണ്ട് തൊട്ടുമുമ്പത്തെ മാസങ്ങളിലെ മൂന്ന് ടേമിലെ ബില്ലിെൻറ ശരാശരി കണക്കാക്കിയാണ് ഇത്തവണ ബിൽ നിശ്ചയിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ലോക്ഡൗണ്‍ സമയത്തെ ബില്ലാണ് ശരാശരിയായി കണക്കാക്കിയത്. വൈദ്യുതി ഉപയോഗം വീടുകളില്‍ വളരെ കൂടുതലുള്ള ലോക്ഡൗണ്‍ സമയത്തെ ബിൽ ശരാശരിയായി പരിഗണിച്ചതാണ് ഇത്ര വലിയ സംഖ്യ വരാന്‍ കാരണമെന്ന് പറയപ്പെടുന്നു.
അടുത്ത മാസങ്ങളിലെ ബില്ലില്‍ ഈ സംഖ്യ അഡ്ജസ്റ്റ് ചെയ്തുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഈ കൊറോണക്കാലത്ത് ഇത്രയും വലിയ സംഖ്യ അടക്കാന്‍ പ്രയാസപ്പെടുകയാണ് പല സാധാരണക്കാരും.
മുരിങ്ങാംപുറായി, ആനയാംകുന്ന്, വെൻറ്പൈപ്പ്, ലക്ഷം വീട് ഭാഗങ്ങളിലുള്ള ഉപഭോക്താക്കളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.