മുക്കം: 2024-25 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ ജില്ലയിൽ പദ്ധതിവിഹിത വിനിയോഗത്തിൽ 100 ശതമാനം പിന്നിട്ടത് ചുരുക്കം തദ്ദേശ സ്ഥാപനങ്ങൾ മാത്രം. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 13 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് 100 ശതമാനം പിന്നിട്ടത്. 106.61 ശതമാനം ചെലവഴിച്ച മുക്കം നഗരസഭയാണ് ഒന്നാം സ്ഥാനത്ത്. 103. 31 ശതമാനം ചെലവഴിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും 102.45 ശതമാനം ചെലവഴിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തുമാണ്.
മലയോര മേഖലയിൽ 101.26 ശതമാനം ചെലവഴിച്ച പുതുപ്പാടി പഞ്ചായത്ത് മാത്രമാണ് മുക്കം നഗരസഭയെ കൂടാതെ 100 പിന്നിട്ടത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 98.26 ശതമാനമാണ് ചെലവഴിച്ചത്.
97.72 ശതമാനവുമായി കോടഞ്ചേരി, 95.85 ശതമാനം -ഓമശ്ശേരി, 95.12 ശതമാനം -കൂടരഞ്ഞി, 93.11 ശതമാനം -പെരുവയൽ ഗ്രാമപഞ്ചായത്തുകൾ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. തിരുവമ്പാടി 91.79, മാവൂർ 85.97, കാരശ്ശേരി 84.54, ചാത്തമംഗലം 73.09 എന്നിങ്ങനെയാണ് മലയോരത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.