മുക്കം: കത്തോലിക്ക കോൺഗ്രസിെൻറ പ്രതിഷേധ പരിപാടിയിൽ മതപുരോഹിതൻ നടത്തിയ പ്രസംഗത്തിനെതിരെ സി.പി.എം രംഗത്ത്. കോടഞ്ചേരി പഞ്ചായത്തിലെ വിവിധ റോഡ് വികസന പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്കെതിരെ കോടഞ്ചേരിയിൽ പ്രതിഷേധ പരിപാടി നടന്നിരുന്നു.
ഇതിൽ റോഡ് നിർമാണത്തിൽ 28 കോടിയുടെ അഴിമതി നടന്നതായി പുരോഹിതൻ നടത്തിയ പ്രസംഗമാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. ആരോപണത്തിനെതിരെ വിശദീകരണവുമായി സി.പി.എം ഏരിയ സെക്രട്ടറി വി.കെ. വിനോദ് ശനിയാഴ്ച മുക്കത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് സംഘടനയുടെയും പുരോഹിത െൻറയും പേര് വ്യക്തമാക്കാതെ രൂക്ഷമായ പ്രതികരണം നടത്തിയത്.
കളവും കള്ളസാക്ഷ്യവും പറയരുതെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന വ്യക്തി 28 കോടിയുടെ അഴിമതി നടന്നതായും തെളിവുണ്ടെന്നും പറഞ്ഞതായി കേട്ടു. അദ്ദേഹത്തിെൻറ ൈകയിൽ തെളിവുണ്ടെങ്കിൽ കോടതിയെ സമീപിച്ച് ബന്ധപ്പെട്ടവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്.
പകരം പദവിക്ക് യോജിക്കാത്ത വിധം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. കുത്സിത ബുദ്ധികളുടെ കളിപ്പാവയാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി പ്രത്യേകിച്ചും തിരുവമ്പാടി മണ്ഡലത്തിൽ മുെമ്പാരിക്കലുമില്ലാത്ത വികസന പ്രവൃത്തികളാണ് നടക്കുന്നത്. ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കാനൊരുങ്ങുകയാണ്.
ഇതിൽ വിറളിപൂണ്ട് യു.ഡി.എഫ് വലിയ കുപ്രചാരണങ്ങളാണ് നടത്തുന്നത്. ഇതിൽ വീണുപോയവരാണ് കഴമ്പില്ലാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും വിനോദ് പറഞ്ഞു. എരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരിയും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.