മുക്കം: ജീവിത പ്രാരബ്ദങ്ങൾക്കിടയിൽ നട്ടം തിരിയുമ്പോഴും സഹജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്ത് ഓട്ടോ ഡ്രൈവർ. മാരകമായ ലുക്കീമിയ രോഗം ബാധിച്ച ഗോതമ്പ് റോഡിലെ അൽത്താഫ് എന്ന പതിനേഴുകാരന്റെ ചികിത്സ സഹായ നിധിയിലേക്ക് തന്റെ ഓട്ടോയിൽനിന്നുള്ള ഒരു ദിവസത്തെ വരുമാനം നൽകി ആനയാംകുന്നിലെ തവളേങ്ങൽ കെ.പി. ഇക്ബാലാണ് മാതൃകയായിരിക്കുന്നത്.
വാടക വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. വണ്ടിയുടെ വായ്പ തിരിച്ചടവ്, ഭാര്യയുടെ ചികിത്സ, മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ തുടങ്ങി നിരവധിയായ ജീവിതപ്രയാസങ്ങൾ അലട്ടുമ്പോഴും അൽത്താഫിന്റെ കുടുംബത്തിന്റെ കണ്ണുനീർ തുടച്ചു മാറ്റാൻ തന്നാലാകുന്നത് ഇക്ബാൽ ചെയ്യുകയായിരുന്നു.
2620 രൂപ ചികിത്സ കമ്മിറ്റി ഭാരവാഹികളായ, ഷമീർ കുന്ദമംഗലം, ബഷീർ പുതിയോട്ടിൽ, പി.കെ. ശരീഫുദ്ദീൻ, അനിൽ ശേഖർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.