നീർനായുടെ കടിയേറ്റ് കാലിന് പരിക്കുപറ്റിയ നിലയിൽ

ഇരുവഴിഞ്ഞിയിൽ വീണ്ടും നീർനായ്​ അക്രമം; സ്ത്രീക്ക് കടിയേറ്റു

മുക്കം: വസ്ത്രം അലക്കുന്നതിനിടെ ഇരുവഴിഞ്ഞിപ്പുഴയിലെ ആറ്റുപുറം കടവിൽവെച്ച് സ്ത്രീയെ നീർനായ്​ ആക്രമിച്ച് കടിച്ചുപരിക്കേൽപിച്ചു. ആറ്റുപുറം കോളനിയിലെ പടാത്ത് മുഹമ്മദി െൻറ ഭാര്യ സഫിയക്കാണ്​ (55)​ കടിയേറ്റത്. കടിച്ചതിനുശേഷം പുഴയുടെ മധ്യഭാഗത്ത് പൊങ്ങിയതിനാലാണ്​ നീർനായാണ് എന്ന്​ മനസ്സിലാക്കാനായത്. കാലിനാണ് പരിക്ക്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആറു മാസത്തിനിടയിൽ 30ഒാളം പേർക്കാണ്​ ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്​ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഏറ്റവും ഒടുവിൽ ആനയാംകുന്ന്, ചേന്ദമംഗലൂർ എന്നിവിടങ്ങളിലെ മൂന്നു വിദ്യാർഥികൾക്ക് കടിയേറ്റു.

കടിയേറ്റവർക്ക് വനംവകുപ്പ് നഷ്​ടപരിഹാരം നൽകുമെന്ന് പറഞ്ഞങ്കിലും ഇതുവരെ നടപടിയായില്ല. നീർനായ്​ അക്രമം വർധിച്ചതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് കോഴിക്കോട് ജില്ല വനംവകുപ്പി​െൻറ ആർ.ആർ.ടി സംഘം ഇരുവഴിഞ്ഞിപ്പുഴയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ മടങ്ങിപ്പോകുകയാണുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.