നാഷനൽ വിമൻസ് ലീഗ് കുടുംബ സംഗമം വ്യാഴാഴ്ച കോഴിക്കോട്ട്

നാഷനൽ വിമൻസ് ലീഗ് കുടുംബ സംഗമം വ്യാഴാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: നാഷനൽ വിമൻസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ലഹരി വിരുദ്ധ കാമ്പയിനും വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. സുപ്രഭാതം ദിനപത്രം മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തും.

ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.എച്ച്. ഹമീദ് മാസ്റ്റർ, സെക്രട്ടറിമാരായ എം.എ. ലത്തീഫ്, ഒ.ഒ. ഷംസു, ജില്ല പ്രസിഡന്റ്‌ ശോഭ അബൂബക്കർ, വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഖദീജ ടീച്ചർ, സെക്രട്ടറി എം. ഹസീന ടീച്ചർ, ട്രഷറർ കുഞ്ഞീരുമ്മ, വൈസ് പ്രസിഡന്റ്‌ ഹലീമ ഇസ്മായിൽ എന്നിവർ സംസാരിക്കും. കെ.ആർ. സജി പേരന്റിങ് ക്ലാസെടുക്കും.

Tags:    
News Summary - National Women's League family reunion in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.