ദേശീയപാത പ്രവൃത്തി വടകരയിൽ സമരസമിതി തടഞ്ഞപ്പോൾ

സർവീസ് റോഡില്ല; ദേശീയപാത പ്രവൃത്തി വടകരയിൽ സമരസമിതി തടഞ്ഞു

കോഴിക്കോട്: ദേശീയപാതയിൽ പാലയാട്ട് നട ഭാഗത്ത് സർവീസ് റോഡ് ഇല്ലാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. പുതുപ്പണം മേഖല എൻ.എച്ച് സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. മൂരാട് പാലം മുതൽ കരിമ്പന പാലം വരെയുള്ള സ്ഥലത്ത് അണ്ടർ പാസ് വേണമെന്ന ആവശ്യം ഉന്നയിച്ച് ഇവർ സമരത്തിലായിരുന്നു. ഇപ്പോൾ പാലയാട് നടയിൽ 60 മീറ്ററോളം സർവീസ് റോഡും ഇല്ലാത്ത അവസ്ഥയാണ്. ഇതോടെയാണ് ഈ ഭാഗത്ത് ദേശീയപാത പ്രവൃത്തി തടഞ്ഞത്. സ്ഥലത്ത് സമരസമിതി ജനകീയ സമരപന്തലും നാട്ടി. സർവീസ് റോഡ്, അണ്ടർ പാസ് വിഷയങ്ങളിൽ വ്യക്തത വരുത്താതെ പണി തുടരാൻ അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു. ഇക്കാര്യം എൻ.എച്ച് അതോറിറ്റിയെ അറിയിക്കുമെന്ന് കരാറുകാർ പറഞ്ഞു.

ചെയർമാൻ നല്ലാടത്ത് രാഘവൻ, കോഡിനേറ്റർ ഇ.കെ വത്സരാജ്, കൗൺസിലർമാരായ പി.രജനി, രജീന,ഫൗസിയ,നേതാക്കളായ എ.പി ഷാജിത്, പി.എം വിനു, എ.കെ റിയാസ്, സി.വി സമീർ, എ.വി സിദ്ദിഖ്, ബിജോയിലാൽ, എ. കെ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - No service road; blocked the national highway work in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.