അ​നീ​ഷ്

അനീഷിന് വേണം നാടിന്റെ കൈത്താങ്ങ്

പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായി ചികിത്സ ചെലവിനായി ബുദ്ധിമുട്ടുന്ന യുവാവ് നാടിന്റെ സഹായം തേടുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ എടവരാട് നറക്കമ്മല്‍ അനീഷ് (29) ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വീടെന്ന സ്വപ്‌നം പൂവണിയാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം പിടിപെട്ടത്.

ഓലമേഞ്ഞ ഷെഡ്ഡിലാണ് ഭാര്യയും ആറ് വയസ്സുള്ള പെണ്‍കുട്ടിയും മാതാവും ഉള്‍പ്പെടുന്ന അനീഷിന്റെ കുടുംബത്തിന്റെ താമസം. ശസ്ത്രക്രിയക്കും കയറിക്കിടക്കാന്‍ ഒരു വീടിനുമായി വലിയ തുകതന്നെ വേണം. കൂലിപ്പണിക്കാരനായ അനീഷിന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തില്‍ അനീഷിനെ സഹായിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്.

ശ്രീലജ പുതിയേടത്ത് (ചെയർ.), നറക്കമ്മല്‍ ശ്രീധരന്‍ (വര്‍ക്കിങ് ചെയർ.), പത്മേഷ് മഠത്തില്‍ (കണ്‍.), ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ് (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0987053000002826. ഐ.എഫ്.എസ് കോഡ്: SIBL0000987, ഗൂഗ്ള്‍ പേ നമ്പര്‍: 8590488107.

Tags:    
News Summary - Aneesh needs the financial support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.