പേരാമ്പ്ര: ഗവ. താലൂക്കാശുപത്രിയിൽ എക്സ്റേ യൂനിറ്റ് പ്രവർത്തിക്കാത്തതുകാരണം രോഗികൾ ദുരിതത്തിൽ. എക്സ്റേ ആവശ്യം വന്നാൽ രോഗിക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മലയോര മേഖലയിലെ പാവപ്പെട്ടവർ ചികിത്സക്കെത്തുന്ന ഈ ആശുപത്രി പേരിൽ മാത്രമാണ് താലൂക്ക് ആശുപത്രി. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഉൾപ്പെടെ അഭാവമുണ്ട്. എക്സ്റേ യന്ത്രം തകരാറിലായി ഒരു മാസം കഴിഞ്ഞിട്ടും നന്നാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
എക്സ്റേ യന്ത്രത്തിന് ഏഴുമുതൽ 10 ലക്ഷം രൂപ വരെ ചെലവുവരും. ഫണ്ട് ലഭ്യമാക്കാനുള്ള ഊർജിത ശ്രമത്തിലാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.