പി.എം.എ.വൈ പദ്ധതിയിൽ നിർമിച്ച വീടുകളിൽനിന്ന്

പി.എം.എ.വൈ ഭവന നിർമാണ പദ്ധതി; മുക്കം നഗരസഭക്ക് ദേശീയ പുരസ്കാരം

മു​ക്കം: പി.​എം.​എ.​വൈ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് കേ​ന്ദ്ര പാ​ർ​പ്പി​ട - ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ്​ മു​ക്കം ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ചു.

ഇ​ന്ത്യ​യി​ൽ അ​ഞ്ച് ന​ഗ​ര​ങ്ങ​ളെ​യാ​ണ് അ​വാ​ർ​ഡി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ നി​ന്ന്​ മു​ക്കം മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പു​ർ, ഝാ​ർ​ഖ​ണ്ഡി​ലെ ജൂം​റി തി​ല​യ, ച​ത്തി​സ്ഗ​ഢി​ലെ ദോ​ന​ഗ്ര, മ​ധ്യ​പ്ര​ദേ​ശി​ല ഖു​റേ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ മ​റ്റ് ന​ഗ​ര​ങ്ങ​ൾ. പി.​എം.​എ.​വൈ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ൽ നൂ​ത​ന മാ​തൃ​ക​ക​ൾ സൃ​ഷ്​​ടി​ച്ച​താ​ണ് മു​ക്ക​ത്തി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പ​ദ്ധ​തി​ക​ൾ സം​യോ​ജി​പ്പി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യ​തും ഗ്രീ​ൻ ചാ​ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു നി​ർ​മാ​ണ​ത്തി​നു​ള്ള സി​മെൻറ് ക​ട്ട​ക​ൾ പ​ത്ത് രൂ​പ​ക്ക് ല​ഭ്യ​മാ​ക്കി​യ​തും കി​ണ​റു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ന് പു​റ​മേ തൊ​ണ്ണൂ​റ് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ന​ൽ​കു​ക​യും ചെ​യ്തു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളി​ൽ സ്വ​ച്ഛ്​ ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 1500 രൂ​പ​ക്ക് ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റ് ന​ൽ​കി. അം​ഗീ​കാ​ർ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ര​ണ്ട് വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന വി​യ​റ്റ്നാം ഏ​ർ​ളി ഇ​ന​ത്തി​ൽ പെ​ട്ട പ്ലാ​വി​ൻ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

ഗ്യാ​സ് ക​ണ​ക്​​ഷ​നി​ല്ലാ​തി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ജ്ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ ക​ണ​ക്​​ഷ​ൻ ന​ൽ​കി. പു​തി​യ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​നും കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും സി​വി​ൽ സ​െ​പ്ലെ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി​യ​തും ഏ​റെ പേ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി.

613 കു​ടും​ബ​ങ്ങ​ളാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 470 എ​ണ്ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. വി. ​കു​ഞ്ഞ​ൻ മാ​സ്​​​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ്, പി.​എം.​എ.​വൈ സെ​ക്​​ഷ​ൻ ക്ല​ർ​ക്ക് പ്ര​ജി​ത്ത്, സോ​ഷ്യ​ൽ ​െഡ​വ​ല​പ്മെൻറ് സ്പെ​ഷ​ലി​സ്​​റ്റ്​ അ​ബ്​​ദു​ൽ നി​സാ​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളാ​ണ്​ നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നി​ൽ.

Tags:    
News Summary - PMAY Housing Scheme; National Award for Mukam Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.