കൊയിലാണ്ടി: ദേശീയപാതയിൽ നഗരത്തിനു വടക്കുഭാഗത്ത് പൊലീസ് ബസും ഇന്നോവ കാറും കൂട്ടിമുട്ടി 13 പേർക്കു പരിക്കുപറ്റി. ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം. പരിക്കേറ്റ കാർയാത്രക്കാരായ എട്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു പൊലീസുകാർക്കും പരിക്കേറ്റു. ഇവർക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതിയെ ഹാജരാക്കി തിരിച്ചുവരുകയായിരുന്നു മലപ്പുറം എ.ആർ ക്യാമ്പിലെ പൊലീസ് ബസ്. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. തലശ്ശേരി പൊന്ന്യം സ്വദേശികളായ ഷിജോയി (30), സജിന (47),
ബീന (49), ബേബി, ശിവന്യ (ഒമ്പത്), ഷിനോജ് (28) പ്രകാശ്, മനോജ് എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അകത്തു കുടുങ്ങിപ്പോയ കാർഡ്രൈവർ ഷിനോജിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന ഏഴു മാസമായ കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു. പത്തുപേരാണ് കാറിലുണ്ടായിരുന്നത്. പൊലീസ് ഡ്രൈവർ വിക്ടർ ആൻറണി, സി.പി.ഒമാരായ സുധീഷ്, പ്രബീഷ്, പ്രവീൺ, അക്ഷയ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.