പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളി നിയമ പോരാട്ടത്തിന്

കോ​ഴി​ക്കോ​ട്: പി.​എ​സ്.​സി കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സി.​പി.​എ​മ്മി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ട്ടൂ​ളി. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ൽ ന​ട​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ൽ പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​മോ​ദ് വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രും. ത​നി​ക്കെ​തി​രാ​യ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ആ​ര്, ആ​ർ​ക്ക്, എ​പ്പോ​ൾ, എ​വി​ടെ​വെ​ച്ച് പ​ണം ന​ൽ​കി​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന സി​റ്റി പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക. പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി ത​നി​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ തീ​രു​ന്ന​ത​ല്ല പ്ര​ശ്നം, പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​മോ​ദ്.

ജി​ല്ല ക​മ്മി​റ്റി പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ത​ന്നെ പ​ണം കൊ​ടു​ത്ത​താ​ര്, ആ​ർ​ക്ക്, എ​വി​ടെ വെ​ച്ച് എ​ന്ന് പ​റ​യ​ണ​മെ​ന്ന് പ്ര​മോ​ദ് പ​ര​സ്യ​മാ​യി​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ പി.​എ​സ്.​സി സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്നു​മാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ വി​ശ​ദീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു​നേ​താ​വി​നെ പു​റ​ത്താ​ക്കു​മ്പോ​ൾ അ​തി​ന്റെ കാ​ര​ണം പ​റ​യേ​ണ്ട​ത​ല്ലേ എ​ന്ന ചോ​ദ്യം നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന​ട​ക്കം ഉ​യ​രു​ന്നു​ണ്ട്. ഇ​തോ​ടെ, പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി വേ​ദി​ക​ളി​ൽ പു​റ​ത്താ​ക്ക​ലി​ന്റെ കാ​ര​ണം നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നു​റ​പ്പാ​യി.

അ​തി​നി​ടെ, പ്ര​മോ​ദി​നെ പു​റ​ത്താ​ക്കി​യ​ത് ഫേ​സ്ബു​ക്കി​ലി​ട്ട സി.​പി.​എം നേ​താ​വ് ഇ. ​പ്രേം​കു​മാ​റി​ന്റെ പോ​സ്റ്റി​നു താ​ഴെ ‘പ്രേ​മ​ൻ എ​ല്ലാ ച​തി​ക​ളി​ലും നി​ങ്ങ​ളാ​ണ് നാ​യ​ക​ൻ’ എ​ന്ന് പ്ര​മോ​ദ് കോ​ട്ടൂ​ളി ക​മ​ന്റി​ട്ട​തും ച​ർ​ച്ച​യാ​വു​ക​യാ​ണ്. വ​രും​നാ​ളി​ൽ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​മെ​ന്ന​തി​ന്റെ സൂ​ച​ന​യാ​യാ​ണ് ഇ​തി​നെ പ​ല​രും വി​ല​യി​രു​ത്തു​ന്ന​ത്. കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​യാ​ളെ​ക്കൊ​ണ്ടു​ത​ന്നെ പ​റ​യി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ ശ്രീ​ജി​ത്തി​ന്റെ ചേ​വാ​യൂ​രി​ലെ വീ​ടി​നു മു​ന്നി​ൽ പ്ര​മോ​ദും അ​മ്മ​യും മ​ക​നും ശ​നി​യാ​ഴ്ച പ്ര​തി​​ഷേ​ധി​ച്ച​ത്. അ​തി​നി​ടെ, ആ​രോ​പ​ണ​ത്തി​ൽ പൊ​ലീ​സ് കേ​സു​ണ്ടാ​വാ​തി​രി​ക്കാ​ൻ സി.​പി.​എം അ​നു​ന​യ നീ​ക്കം ന​ട​ത്തു​ന്ന​താ​യും വി​വ​ര​മു​ണ്ട്. 

Tags:    
News Summary - PSC corruption; Pramod Kotooli For the legal battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.