വീടിന്റെ രണ്ടാംനിലയിലെ മുറിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തുന്നു

വാതിൽ ലോക്കായി; മുറിയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി -വിഡിയോ

പന്തീരാങ്കാവ്: കളിക്കുന്നതിനിടയിൽ കിടപ്പുമുറിയുടെ വാതിൽ ലോക്കായി അകത്തു കുടുങ്ങിയ രണ്ടു വയസ്സുകാരനെ മീഞ്ചന്ത അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഒളവണ്ണ കുന്നത്തുപാലത്ത് ലാൻഡ് മാർക്ക്‌ മാപ്പിളിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് വെള്ളിയാഴ്ച റമീസ്-മുംതാസ് ദമ്പതികളുടെ മകൻ അമർ മിഖായേൽ അകപ്പെട്ടത്. താക്കോലും റൂമിനുള്ളിലായതിനാൽ ഡോർ പൊളിച്ചു മാറ്റുകയല്ലാതെ വീട്ടുകാർക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. തുടർന്നാണ് അഗ്നി രക്ഷാ സേനയെ വിളിച്ചത്.

കെട്ടിടത്തിന്റെ പിന്നിലൂടെ ജനവാതിൽ അഴിച്ചുമാറ്റിയാണ് അഗ്നി രക്ഷാസേന ഉള്ളിൽ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്തത്തിലുള്ള സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 



Tags:    
News Summary - Rescued two year old boy who was trapped in the room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.